Thursday, March 28, 2024
HomeKeralaഒാഖി ചുഴലിക്കാറ്റ്; മരിച്ചവർ 18, ഇന്ന്​ 67പേരെ രക്ഷിച്ചു

ഒാഖി ചുഴലിക്കാറ്റ്; മരിച്ചവർ 18, ഇന്ന്​ 67പേരെ രക്ഷിച്ചു

ഒാഖി ചുഴലിക്കാറ്റ് മരിച്ചവരുടെ എണ്ണം 18 ആയി. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ നിന്ന്​ നാലു മൃതദേഹങ്ങൾ ഇന്ന്​ കണ്ടെത്തി. നാലു പേരെയും തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം 14പേരുടെ മൃതദേഹം ക​െണ്ടത്തിയിരുന്നു. 100 ലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ്​ കരുതുന്നത്​.  ഇന്ന്​ 67പേരെ രക്ഷപ്പെടുത്തി. 16​ പേരെക്കൂടി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്​. രക്ഷപ്പെടുത്തിയവരിൽ മൂന്നു പേരെ കോസ്​റ്റ്​ ഗാർഡി​​െൻറ കപ്പലിൽ ​ചെല്ലാനം ഹാർബറിൽ​ എത്തിച്ചു. തൂത്തുക്കുടിയിൽ നിന്ന്​ മത്​സ്യബന്ധനത്തിന്​ പോയ 11 തമിഴ്​ തൊഴിലാളികളെ മുനമ്പത്തെത്തിച്ചിട്ടുണ്ട്​. ഇവരെ പ്രാഥമിക ചികിത്​സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. നേരത്തെ നാവിക സേനയുടെ കപ്പൽ രക്ഷിച്ച 13പേരെയും തീരത്തെത്തിച്ചു. ഇതിൽ രണ്ടുപേർ ബംഗാളികളും ബാക്കി തമിഴരുമാണ്​. കോസ്​റ്റ്​ ഗാർഡ്​ രക്ഷപ്പെടുത്തിയ 27 മത്​സ്യത്തൊഴിലാളികളെ കപ്പലിൽ ബേപ്പൂരി​െലത്തിച്ചിട്ടുണ്ട്​. ആലപ്പുഴയിൽ നിന്ന്​ കാണാതായ അഞ്ചു​േപരും ബേപ്പൂരിൽ നിന്നു പോയ 22പേരും അടങ്ങുന്ന സംഘമാണിതെന്നാണ്​ വിവരം.  രാവിലെ, മത്​സ്യത്തൊഴിലാളികളും നാവികസേനയും നടത്തതിയ തെരച്ചിലിൽ അഞ്ചു പേരെയും ലക്ഷദ്വീപിൽ അടിഞ്ഞ ബോട്ടിൽ നിന്ന്​ എട്ടു പേരെയും രക്ഷിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments