Tuesday, April 16, 2024
HomeKeralaഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം എം ടി. ക്ക്; അവാർഡ് ദാനം 27...

ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം എം ടി. ക്ക്; അവാർഡ് ദാനം 27 ന്

ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം എം ടി. വാസുദേവന്‍ നായര്‍ക്ക്. മൂന്നു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്‌കാരം. ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാഡമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനാണു പുരസ്‌കാരം പ്രഖ്യാപിച്ചത്. പല പതിറ്റാണ്ടുകളിലെ സാഹിത്യ സപര്യയിലൂടെ മലയാള മനസിന്റെ നേര്‍ പ്രതിബിംബമായി മാറിയ എം ടിക്കു സര്‍ഗാത്മകതയുടെ വിവിധ തലങ്ങളിലെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഒ.എന്‍.വി പുരസ്‌കാരം നല്‍കുന്നതെന്ന് ജൂറി അഭിപ്രായപ്പെട്ടു. യുവസാഹിത്യ പ്രതിഭയ്ക്കുള്ള ഒ.എന്‍.വി. പുരസ്‌കാരത്തിന് അനുജ അകത്തുട്ടിന്റെ ‘അമ്മ ഉറങ്ങുന്നില്ല’ എന്ന കവിതാ സമാഹാരം അര്‍ഹമായി. 50000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒ.എന്‍.വിയുടെ ജന്മദിനമായ 27നു തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. ഡോ. എം.എം. ബഷീര്‍ ചെയര്‍മാനും കെ. ജയകുമാര്‍, പ്രഭാവര്‍മ എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments