Tuesday, April 23, 2024
HomeCrimeരണ്ടാനച്ഛന്‍ മൂന്നര വയസുകാരിയെ അതിക്രൂരമായി ഉപദ്രവിച്ചു

രണ്ടാനച്ഛന്‍ മൂന്നര വയസുകാരിയെ അതിക്രൂരമായി ഉപദ്രവിച്ചു

കൊല്ലത്ത് രണ്ടാനച്ഛന്‍ മൂന്നര വയസുകാരിയെ അതിക്രൂരമായി ഉപദ്രവിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം. കുനിച്ചുനിര്‍ത്തി മുതുകില്‍ മര്‍ദ്ദിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മ ജോലിക്കു പോയ സമയത്താണ് അക്രമം. വീട്ടില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാരാണ് കുട്ടിയെ രക്ഷിച്ചത്. ഈ സമയം മര്‍ദ്ദനമേറ്റ കുട്ടി തറയില്‍ കിടക്കുകയായിരുന്നു. രണ്ടാനച്ഛന്‍ ആഷിഖ് സിഗരറ്റ് ലൈറ്റര്‍ കൊണ്ട് കുട്ടിയുടെ ദേഹമാസകലം പൊള്ളിച്ചിട്ടുണ്ട്. മുതുകത്ത് വടി കൊണ്ട് അടിച്ച പാടുമുണ്ട്.

ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസും നാട്ടുകാരും കൂടിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും കൊല്ലത്തെ സര്‍ക്കാര്‍ അഗതി മന്ദിരത്തിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments