മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം:വിജിലന്‍സ് കോടതി

Thomas Chandy

മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് ത്വരതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയിയുടെതാണ് ഉത്തരവ്. തോമസ് ചാണ്ടി നിലംനികത്തി ലൈക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് പണിതു എന്ന ആരോപണത്തിലാണ് കോടതിയുടെ ഉത്തരവ്. നേരത്തെ കോടതിയില്‍ വിജിലന്‍ പ്രോസീക്യൂട്ടര്‍ ഈ ആരോപണം കോടതിയുടെ പരിഗണിനയിലാണെന്ന് വാദിച്ചെങ്കിലും അത് തള്ളിയാണ് കോടതിയുടെ നിലപാട്. പ്രദേശിക നിരീക്ഷണ സമിതിയുടെ അനുമതിയില്ലാതെയാണ് എംപി ഫണ്ട് ഉപയോഗിച്ച് റോഡ് പണിതത് എന്നാണ് ഹര്‍ജിക്കാരന്‍ അഡ്വ. സുഭാഷിന്‍റെ പ്രധാന പരാതി. ഇത് മൂലം ഗവണ്‍മെന്‍റിന് 23 ലക്ഷം നഷ്ടം വന്നുവെന്നാണ് കേസ്.