കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലു പ്രസാദ് യാദവിന്‍റെ ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും

കാലിത്തീറ്റ കുംഭകോണക്കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. നേരത്തെ സിബിഐ കോടതി മുൻ ബിഹാർ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെ കേസിൽ വെറുതെവിട്ടിരുന്നു. മിശ്രയടക്കം കേസിലെ അഞ്ചു പ്രതികളെയാണ് കോടതി വെറുതെവിട്ടത്. കേസിൽ 20 പ്രതികളാണ് ഉണ്ടായിരുന്നത്. 1991-1994 കാലയളവിൽ വ്യാജ ബില്ലുകൾ നൽകി ഡിയോഹർ ട്രഷറിയിൽ നിന്നും 89 ലക്ഷം രൂപ പിൻവലിച്ച കേസിലാണ് കോടതി നടപടി. ലാലുവിനെതിരെ സിബിഐ രജിസ്റ്റർ ചെയ്ത ആറു കേസുകളിൽ രണ്ടാമത്തേതാണിത്.