Thursday, April 25, 2024
HomeKeralaതനിക്കെതിരായ ഹർജിക്ക്​ പിന്നിൽ തോമസ്​ ചാണ്ടിക്ക്​ പങ്കില്ല - ശശീന്ദ്രൻ

തനിക്കെതിരായ ഹർജിക്ക്​ പിന്നിൽ തോമസ്​ ചാണ്ടിക്ക്​ പങ്കില്ല – ശശീന്ദ്രൻ

തനിക്കെതിരായ ഹർജിക്ക്​ പിന്നിൽ തോമസ്​ ചാണ്ടിക്ക്​ പങ്കില്ലെന്ന്​ ഗതാഗത മന്ത്രി  എ.കെ ശശീന്ദ്രൻ. എൻ.സി.പിയിലെ മറ്റാർക്കും ഇതിൽ പങ്കുണ്ടെന്ന്​ വിശ്വസിക്കുന്നില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. ഹർജി സംബന്ധിച്ച്​ പാർട്ടിയിൽ അന്വേഷണം ആവശ്യപ്പെടില്ല.  അന്വേഷണം ആവശ്യപ്പെടണമെങ്കിൽ അതിന്​ വേണ്ട തെളിവുകൾ ത​​​െൻറ കൈവശമുണ്ടാവണമെന്നും ശശീന്ദ്രൻ വ്യക്​തമാക്കി. നേരത്തെ എ.കെ.ശശീന്ദ്ര​നെ ഫോൺകെണി കേസിൽ നിന്ന്​ ഒഴിവാക്കിയ കോടതി വിധിക്കെത​ിരെ ഹൈകോടതിയിൽ മഹാലക്ഷ്​മി സ്വകാര്യ ഹരജി സമർപ്പിച്ചിരുന്നു. തോമസ്​ ചാണ്ടിയുടെ പി.എയുടെ വീട്ടുജോലിക്കാരിയാണ്​ ഹരജി നൽകിയതെന്ന വാർത്തകൾ ഇന്നലെ പുറത്ത്​ വന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ പ്രതികരണവുമായി ശശീന്ദ്രൻ രംഗത്തെത്തിയത്​.

RELATED ARTICLES
- Advertisment -

Most Popular

Recent Comments