Thursday, March 28, 2024
HomeNationalത്രിപുരയിൽ ബി.ജെ.പി; മേ​ഘാ​ല​യ​യി​ൽ ത്രി​ശ​ങ്കു, നാ​ഗാ​ലാ​ൻ​ഡി​ൽ ബി.ജെ.പി സഖ്യം

ത്രിപുരയിൽ ബി.ജെ.പി; മേ​ഘാ​ല​യ​യി​ൽ ത്രി​ശ​ങ്കു, നാ​ഗാ​ലാ​ൻ​ഡി​ൽ ബി.ജെ.പി സഖ്യം

ത്രി​പു​ര​യി​ൽ കാ​ൽ നൂ​റ്റാ​ണ്ട്​ നീ​ണ്ട സി.​പി.​എം ഭ​ര​ണ​ത്തി​ന്​ വി​രാ​മം. പാ​ർ​ട്ടി ഇ​നി പ്ര​തി​പ​ക്ഷം. മൂ​ന്നി​ൽ ര​ണ്ട്​ സീ​റ്റും നേ​ടി വ​ൻ അ​ട്ടി​മ​റി ജ​യ​​ത്തോ​ടെ ബി.​ജെ.​പി സ​ഖ്യം ഭ​ര​ണ​ത്തി​ലേ​ക്ക്. തെ​ര​െ​ഞ്ഞ​ടു​പ്പു ന​ട​ന്ന 59 സീ​റ്റി​ൽ 43ഉം ​നേ​ടി​യാ​ണ്​ ബി.​ജെ.​പി-​പീ​പ്​​ൾ​സ്​ ഫ്ര​ണ്ട്​ ഒാ​ഫ്​ ത്രി​പു​ര (​െഎ.​പി.​എ​ഫ്.​ടി) സ​ഖ്യം 20 വ​ർ​ഷ​ത്തെ മ​ണി​ക്​ സ​ർ​ക്കാ​ർ ഭ​ര​ണ​ത്തെ ക​ട​പു​ഴ​ക്കി​യ​ത്. 2013ൽ 49 ​സീ​റ്റ്​ നേ​ടി​യ സി.​പി.​എം 16 സീ​റ്റി​ലൊ​തു​ങ്ങി. 10 സീ​റ്റു​ണ്ടാ​യി​രു​ന്ന കോ​ൺ​ഗ്ര​സ്​ വ​ട്ട​പ്പൂ​ജ്യ​മാ​യി. 35 സീ​റ്റു​ള്ള ബി.​ജെ.​പി​ക്ക്​ ഒ​റ്റ​ക്ക്​ ഭ​രി​ക്കാം. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്​ 31 സീ​റ്റാ​ണ്​ വേ​ണ്ട​ത്. സി.​പി.​എം സ്​​ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന്​ ഒ​രു മ​ണ്ഡ​ല​ത്തി​ൽ വോ​െ​ട്ട​ടു​പ്പ്​​ ന​ട​ന്നി​രു​ന്നി​ല്ല. രാ​ജ്യ​ത്തി​​െൻറ തെ​ര​ഞ്ഞെ​ടു​പ്പു ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​​ ഒ​രു സം​സ്​​ഥാ​ന​ത്ത്​ ഇ​ട​തു​പ​ക്ഷ​വും ബി.​ജെ.​പി​യും നേ​ർ​ക്ക​ു​നേ​ർ ഏ​റ്റു​മു​ട്ടി​യ​ത്.​  സി.​പി.​എ​മ്മി​​െൻറ ഉ​രു​​ക്കു​കോ​ട്ട ത​ക​ർ​ത്ത ബി.​ജെ.​പി​ക്ക്​ 2013ൽ ​ഒ​രു സീ​റ്റു​പോ​ലും നേ​ടാ​നാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​ത​വ​ണ 1.45 ശ​ത​മാ​നം മാ​ത്രം​ വോ​ട്ടു​ണ്ടാ​യി​രു​ന്ന പാ​ർ​ട്ടി ഇ​ത്ത​വ​ണ 43 ശ​ത​മാ​നം വോ​ട്ടു​നേ​ടി​യ​പ്പോ​ൾ പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്ന കോ​ൺ​ഗ്ര​സി​​െൻറ വോ​ട്ടു​ശ​ത​മാ​നം 36.53 ശ​ത​മാ​ന​ത്തി​ൽ നി​ന്ന്​ 1.8ലേ​ക്ക്​ കൂ​പ്പു​കു​ത്തി. ത​ക​ർ​ന്ന​ടി​ഞ്ഞി​ട്ടും സി.​പി.​എം 42.6 ശ​ത​മാ​നം​ വോ​ട്ട്​ നി​ല​നി​ർ​ത്തി. 2013ൽ ​മ​ത്സ​രി​ച്ച 50 സീ​റ്റി​ൽ 49ലും ​കെ​ട്ടി​െ​വ​ച്ച പ​ണം ന​ഷ്​​ട​മാ​യ ബി.​ജെ.​പി ഇ​ത്ത​വ​ണ 50 സീ​റ്റി​ലാ​ണ്​ മ​ത്സ​രി​ച്ച​ത്. ഗോ​ത്ര​വ​ർ​ഗ പാ​ർ​ട്ടി​യാ​യ ​െഎ.​പി.​എ​ഫ്.​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ ബി.​ജെ.​പി​ ആ​ദി​വാ​സി മേ​ഖ​ല തൂ​ത്തു​വാ​രി. ഒ​മ്പ​തു സീ​റ്റി​ൽ മ​ത്സ​രി​ച്ച ​​െഎ.​പി.​എ​ഫ്.​ടി എ​ട്ടി​ലും ജ​യി​ച്ചു.
ത​ല​സ്​​ഥാ​ന​മാ​യ അ​ഗ​ർ​ത​ല​യി​ലെ ബ​ന​മാ​ലി​പു​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ 9500 വോ​ട്ടി​​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ച ബി.​ജെ.​പി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ 48 കാ​ര​നാ​യ ബി​പ്ല​വ് ​കു​മാ​ർ ദേ​ബ്​ ആ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി. സ​ർ​ക്കാ​റു​ണ്ടാ​ക്കാ​നു​ള്ള നീ​ക്കം അ​തി​വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ക്​​സി​റ്റ്​ പോ​ളു​ക​ളി​ൽ ബി.​ജെ.​പി മു​ന്നേ​റ്റ​മാ​ണ്​ പ്ര​വ​ചി​ച്ചി​രു​ന്ന​തെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി മ​ണി​ക്​ സ​ർ​ക്കാ​റി​​െൻറ പ്ര​തി​ച്ഛാ​യ​യി​ൽ നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ലെ​ങ്കി​ലും ജ​യി​ച്ചു​ക​യ​റാ​മെ​ന്നാ​യി​രു​ന്നു സി.​പി.​എ​മ്മി​​െൻറ പ്ര​തീ​ക്ഷ. എ​ന്നാ​ൽ, അ​ദ്ദേ​ഹം​പോ​ലും ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​യോ​ട്​  വി​യ​ർ​ത്താ​ണ്​ 2,200 വോ​ട്ടി​​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ന്​ ധ​ൻ​പു​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച മ​ന്ത്രി​യും സി.​പി.​എം സ്​​ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന ഖ​ഗേ​ന്ദ്ര ജ​മ​തി​യ കൃ​ഷ്​​​ണ​പു​ർ മ​ണ്ഡ​ല​ത്തി​ൽ തോ​റ്റു. വോ​െ​ട്ട​ണ്ണ​ലി​​െൻറ ആ​ദ്യ മ​ണി​ക്കൂ​റി​ൽ ഒ​പ്പ​ത്തി​നൊ​പ്പം പൊ​രു​തി​യ സി.​പി.​എം ഇ​ട​ക്ക്​ 33 സീ​റ്റി​ൽ ലീ​ഡ്​ നേ​ടി വീ​ണ്ടും ഭ​ര​ണം പി​ടി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും പി​ന്നീ​ട്​ ബി.​ജെ.​പി കു​തി​പ്പി​ൽ താ​ഴോ​ട്ടു​​പോ​യി.  1963ൽ ​രൂ​പ​വ​ത്​​കൃ​ത​മാ​യ ത്രി​പു​ര സം​സ്​​ഥാ​ന​ത്ത്​ നൃ​പ​ൻ ച​​ക്ര​വ​ർ​ത്തി (1978-88), ദ​ശ​ര​ഥ്​ ദേ​ബ്​ (1993-98), മ​ണി​ക്​ സ​ർ​ക്കാ​ർ (1998-2018) എ​ന്നി​വ​രി​ലൂ​ടെ 35 വ​ർ​ഷ​വും​ സി.​പി.​എ​മ്മി​നാ​യി​രു​ന്നു ഭ​ര​ണം.

 മേ​ഘാ​ല​യ​യി​ൽ അ​വ​സാ​ന​വ​ട്ട ഫ​ലം വ​രു​േ​മ്പാ​ൾ ചി​ത്രം അ​വ്യ​ക്​​തം. ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സ്​ 21 സീ​റ്റ്​ നേ​ടി മു​ന്നി​ലാ​ണെ​ങ്കി​ലും ഒ​റ്റ​ക്ക്​ ഭ​രി​ക്കാ​നാ​വ​ശ്യ​മാ​യ ഭൂ​രി​പ​ക്ഷം നേ​ടാ​നാ​യി​ട്ടി​ല്ല.  കേ​വ​ല ഭൂ​രി​പ​ക്ഷ​മാ​യ 31 സീ​റ്റി​ന്​ 10 ​കു​റ​വാ​ണ്​ കോ​ൺ​ഗ്ര​സി​ന്. ലോ​ക്​​സ​ഭാ മു​ൻ സ്​​പീ​ക്ക​ർ പി.​എ. സാ​ങ്​​മ​യു​ടെ മ​ക​ൻ കോ​ൺ​റാ​ഡ്​ സാ​ങ്​​​മ​യു​ടെ നാ​ഷ​ന​ൽ പീ​പ്​​ൾ​സ്​ പാ​ർ​ട്ടി (എ​ൻ.​പി.​പി) 19 സീ​റ്റ്​ നേ​ടി തൊ​ട്ടു​പി​ന്നി​ലു​ണ്ട്. കേ​ന്ദ്ര​ത്തി​ൽ ബി.​ജെ.​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​ണ്​ ഇ​വ​ർ. ബി.​ജെ.​പി ര​ണ്ട്​ സീ​റ്റ്​ നേ​ടി. യു​നൈ​റ്റ​ഡ്​ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​ക്ക്​ ആ​റ്​ സീ​റ്റ്​ ല​ഭി​ച്ച​പ്പോ​ൾ പീ​പ്ൾ​സ്​ ഡെ​മോ​ക്രാ​റ്റി​ക്​ ഫ്ര​ണ്ട്​ നാ​ല്​ സീ​റ്റും സ്വ​ത​ന്ത്ര​ന്മാ​ർ മൂ​ന്ന്​ സീ​റ്റും നേ​ടി​യി​ട്ടു​ണ്ട്. ആ​കെ 60ൽ 59 ​സീ​റ്റു​ക​ളി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്. എ​ൻ.​സി.​പി സ്​​ഥാ​നാ​ർ​ഥി സ്​​ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന്​​ വി​ല്യം​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ മാ​റ്റി​വെ​ച്ചി​രു​ന്നു.  ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സ്, നാ​ഷ​ന​ൽ പീ​പ്​​ൾ​സ്​ പാ​ർ​ട്ടി(​എ​ൻ.​പി.​പി), പു​തു​താ​യി രൂ​പ​വ​ത്​​ക​രി​ച്ച പീ​പ്​​​ൾ​സ്​ ഡെ​മോ​ക്രാ​റ്റി​ക്​ ഫ്ര​ണ്ട്​ എ​ന്നി​വ ത​മ്മി​ലാ​യി​രു​ന്നു പ്ര​ധാ​ന മ​ത്സ​രം. 2013ൽ 28 ​സീ​റ്റ്​ നേ​ടി​യ കോ​ൺ​ഗ്ര​സി​ന്​ ഇ​ത്ത​വ​ണ ഏ​ഴ്​ സീ​റ്റ്​ കു​റ​ഞ്ഞു. ര​ണ്ട്​ സീ​റ്റു​ണ്ടാ​യി​രു​ന്ന എ​ൻ.​പി.​പി 17 സീ​റ്റ്​ അ​ധി​കം നേ​ടി 19 ആ​ക്കി ഉ​യ​ർ​ത്തി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി ഒ​റ്റ സീ​റ്റും നേ​ടി​യി​രു​ന്നി​ല്ല. നി​ല​വി​ലെ കോ​ൺ​ഗ്ര​സ്​ മു​ഖ്യ​മ​ന്ത്രി മു​കു​ൾ സാ​ങ്​​​മ അം​പ​തി, സോ​ങ്​​സാ​ക്​ എ​ന്നീ ര​ണ്ട്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2010 മു​ത​ൽ സം​സ്​​ഥാ​ന മു​ഖ്യ​മ​ന്ത്രി​യാ​യ അ​ദ്ദേ​ഹം ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി ഹ​ജോ​ങ്ങി​നെ 6000 വോ​ട്ടി​നാ​ണ്​ അം​പ​തി​യി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സോ​ങ്​​സാ​കി​ൽ നാ​ഷ​ന​ൽ പീ​പ്​​ൾ​സ്​ പാ​ർ​ട്ടി​യു​ടെ(​എ​ൻ.​പി.​പി) നി​ഹിം ഡി. ​ഷി​റ​യെ 1300 വോ​ട്ടി​നും തോ​ൽ​പി​ച്ചു. ഇ​വി​ടെ ബി.​ജെ.​പി മൂ​ന്നാം സ്​​ഥാ​ന​ത്താ​യി. സാ​ങ്​​മ​യു​ടെ ഭാ​ര്യ ദി​ക്കാ​ൻ​ചി  ഷി​റ മ​ഹേ​ന്ദ്ര​ഗ​ഞ്ച്​ സീ​റ്റി​ൽ നി​ന്ന്​ 6000 വോ​ട്ടി​​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബി.​ജെ.​പി​യി​ലെ പ്രേ​മാ​ന​ന്ദ കൊ​ച്ചി​നെ​യാ​ണ്​ ഇ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ​യ​ല്ലെ​ങ്കി​ലും സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്​ പ​ര​മാ​വ​ധി ശ്ര​മി​ക്കു​മെ​ന്ന്​ മു​കു​ൾ സാ​ങ്​​​മ പ​റ​ഞ്ഞു. 2003 മു​ത​ൽ കോ​ൺ​ഗ്ര​സ്​ അ​ധി​കാ​ര​ത്തി​ലു​ള്ള സം​സ്​​ഥാ​ന​ത്ത്​ 2010 ലാ​ണ്​ സാ​ങ്​​​മ മു​ഖ്യ​മ​ന്ത്രി​പ​ദ​ത്തി​ലെ​ത്തി​യ​ത്.

നാ​ഗാ​ലാ​ൻ​ഡി​ൽ ഭ​ര​ണ​പ​ക്ഷ​വും  ബി.​ജെ.​പി സ​ഖ്യ​വും ഒ​പ്പ​ത്തി​നൊ​പ്പം. എ​ന്നാ​ൽ, ജ​ന​താ​ദ​ൾ-​യു​വി​​െൻറ ഏ​ക അം​ഗ​ത്തി​​െൻറ​യും ഒ​രു സ്വ​ത​ന്ത്ര​​െൻറ​യും പി​ന്തു​ണ ബി.​ജെ.​പി സ​ഖ്യം ഉ​റ​പ്പി​ച്ച​തോ​ടെ അ​വ​ർ  അ​ധി​കാ​ര​ത്തി​ലേ​ക്ക്​ നീ​ങ്ങു​ക​യാ​ണ്. ബി.​െ​ജ.​പി​ക്കും സ​ഖ്യ​ക​ക്ഷി​യാ​യ നാ​ഗാ​ലാ​ൻ​ഡ്​​ നാ​ഷ​ന​ലി​സ്​​റ്റ്​  ഡെ​മോ​ക്രാ​റ്റി​ക് പ്രോ​ഗ്ര​സി​വ് പാ​ര്‍ട്ടി​ക്കും  (എ​ൻ.​ഡി.​പി.​പി)​ 29 സീ​റ്റു​ണ്ട്. ഭ​ര​ണ​ക​ക്ഷി​യാ​യ  നാ​ഗാ പീ​പ്ൾ​സ്​ ഫ്ര​ണ്ട്​ (എ​ന്‍.​പി.​എ​ഫ്)​ 27 സീ​റ്റാ​ണ്​ നേ​ടി​യ​ത്. ര​ണ്ട്​ സീ​റ്റു​ള്ള നാ​ഷ​ന​ൽ പീ​പ്ൾ​സ്​ പാ​ർ​ട്ടി​യെ (എ​ൻ.​പി.​പി) എ​ൻ.​പി.​എ​ഫ്​ കൂ​ടെ​ക്കൂ​ട്ടി​യെ​ങ്കി​ലും കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്​ മ​തി​യാ​കി​ല്ല. 60 അം​ഗ സ​ഭ​യി​ൽ 31 സീ​റ്റാ​ണ്​ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്​ വേ​ണ്ട​ത്. ബി.​ജെ.​പി​ക്ക്​ ഒ​റ്റ​ക്ക്​ 11 സീ​റ്റു​ണ്ട്. മൂ​ന്നു ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യ  നെ​യ്ഫ്യു റി​യോ ആ​ണ്​  എ​ൻ.​ഡി.​പി.​പി​യു​ടെ അ​മ​ര​ക്കാ​ര​ൻ. എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റി​യോ ഇ​ത്ത​വ​ണ​യും മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ക​ച്ച​കെ​ട്ടി​​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള  ത​ന്ത്ര​വു​മാ​യാ​ണ്​​ ഇ​ത്ത​വ​ണ ബി.​െ​ജ.​പി​ക്കൊ​പ്പം നി​ന്ന​ത്. എ​ന്നാ​ൽ,  എ​ന്‍.​പി.​എ​ഫ് നേ​താ​വും  മു​ഖ്യ​മ​ന്ത്രി​യു​മാ​യ  ടി.​ആ​ർ. സെ​ലി​യാ​ങ്​  പു​തി​യ   സ​ർ​ക്കാ​റി​ൽ പ​ങ്കാ​ളി​യാ​കാ​ൻ  ബി.​െ​ജ.​പി​യെ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.  സം​സ്​​ഥാ​ന​ത്ത്​  തെ​ര​ഞ്ഞെ​ടു​പ്പു ബ​ഹി​ഷ്‌​ക​ര​ണ ച​ര്‍ച്ച​ക​ള്‍  ഇ​ത്ത​വ​ണ​യും സ​ജീ​വ​മാ​യി​രു​ന്നു. അ​തി​നി​ടെ എ​ന്‍.​പി.​എ​ഫ്  വി​ട്ട റി​യോ​യു​ടെ നീ​ക്ക​ങ്ങ​ളാ​ണ്​ ബി.​ജെ.​പി ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കി​യ​ത്.  എ​ൻ.​ഡി.​എ മു​ന്ന​ണി​യി​ലെ  എ​ന്‍.​പി.​എ​ഫി​നെ ത​ഴ​ഞ്ഞ് തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പാ​ണ് ബി.​ജെ.​പി  റി​യോ​യു​ടെ പാ​ര്‍ട്ടി​യു​മാ​യി സ​ഖ്യം ഉ​ണ്ടാ​ക്കി​യ​ത്. 40 സീ​റ്റി​ല്‍ റി​യോ​യു​ടെ പാ​ര്‍ട്ടി​യും  20 മ​ണ്ഡ​ല​ങ്ങ​ളി​ൽ  ബി.​ജെ.​പി​യു​മാ​ണ്​  മ​ത്സ​രി​ച്ച​ത്. എ​ന്‍.​പി.​എ​ഫി​​ന്​ നേ​തൃ​ത്വം ന​ൽ​കി​യാ​ണ്​  നെ​യ്ഫ്യൂ റി​യോ 15  വ​ര്‍ഷം നാ​ഗാ​ലാ​ൻ​ഡ്​​  ഭ​രി​ച്ച​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments