Friday, March 29, 2024
HomeKeralaവർക്കല ഭൂമി കൈമാറ്റ വിവാദം: ദിവ്യ എസ്​.​ അയ്യരെ സ്ഥലം മാറ്റി

വർക്കല ഭൂമി കൈമാറ്റ വിവാദം: ദിവ്യ എസ്​.​ അയ്യരെ സ്ഥലം മാറ്റി

തിരുവനന്തപുരം സബ്കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് സ്ഥലമാറ്റം. ഒരു കോടി രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്കു പതിച്ചു നല്‍കിയെന്ന് ആരപോണത്തെ തുടര്‍ന്നാണ് ദിവ്യ എസ് അയ്യര്‍ക്കെതിരെ നടപടി. തദ്ദേശ സ്വയം ഭരണവകുപ്പിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ വില്ലിക്കടവില്‍ വര്‍ക്കലപാരിപ്പള്ളി സംസ്ഥാന പാതയോരത്തെ സ്ഥലം സ്വകാര്യവ്യക്തിക്ക് പതിച്ചു നല്‍കിയ നടപടിയാണ് വിവാദമായത്. 27 സെന്റ് റോഡ് പുറമ്ബോക്കാണ് പതിച്ചുനല്‍കിയത്.കോണ്‍ഗ്രസ് എംഎല്‍എ എസ്. ശബരിനാഥിന്റെ ഭാര്യയാണ് ദിവ്യ. കുറ്റിക്കലിലും ഭൂമിപതിച്ചുനല്‍കിയതുമായി ബന്ധപ്പെട്ട് ദിവ്യക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments