ഗുജറാത്ത് നിയമസഭാ സ്പീക്കറുടെ കസേരയില്‍ അജ്ഞാത യുവാവ്‌

gujarat speaker

ഗുജറാത്ത് നിയമസഭയില്‍ സ്പീക്കറുടെ കസേരയില്‍ അജ്ഞാതനായ യുവാവ്‌ ഇരുന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രധാന ഹാളിലെ സ്പീക്കറുടെ കസേരയില്‍ യുവാവ് ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് നിയമസഭാ സെക്രട്ടറി ഡി.എം.പട്ടേല്‍ പറഞ്ഞു. ‘സ്പീക്കര്‍ക്കല്ലാതെ മറ്റാര്‍ക്കും ആ കസേരയില്‍ ഇരിക്കാനാവില്ല. ഇത് സുരക്ഷാ പ്രശ്‌നം കൂടിയാണ്. എന്തെന്നാല്‍ സാമാജികര്‍ക്കും അധികാരപ്പെടുത്തിയ വ്യക്തികള്‍ക്കും മാത്രമാണ് പ്രധാനഹാളില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്.’ – പട്ടേല്‍ പറഞ്ഞു.