കോമൺവെൽത്ത് ഗെയിംസിന് ഗോൾഡ് കോസ്റ്റിൽ തുടക്കമായി

games

കോമൺവെൽത്ത് ഗെയിംസിന് ഓസ്ട്രേലിയിയലെ ഗോൾഡ് കോസ്റ്റിൽ തുടക്കമായി. വർണാഭമായ ദൃശ്യവിരുന്നാണ് ഉദ്ഘാടന ചടങ്ങിന് ഒരുക്കിയത്. 225 അംഗ ടീമാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. മത്സരങ്ങൾ നാളെയാണ് തുടങ്ങുക. ഗെയിസ് ഈ മാസം 15ന് സമാപിക്കും. 2014ലെ ഗ്ലാസ്ഗോ ഗെയിംസിൽ 15 സ്വർണമടക്കം.64 മെഡലുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു. 58 സ്വർണമടക്കം 174 മെഡൽ നേടിയ ഇംഗ്ലണ്ടായിരുന്നു ചാന്പ്യൻമാ‍ർ. ബാഡ്മിന്‍റൺ താരം പി വി സിന്ധുവിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ വേദിയിൽ എത്തിയത്. 19 മലയാളി താരങ്ങൾ അടക്കം 225 താരങ്ങളെയാണ് ഇന്ത്യ അണിനിരത്തുന്നത്.