Friday, March 29, 2024
HomeNationalസ്വർണത്തിന്​ മൂന്ന്​ ശതമാനം നികുതി, റെഡിമെയഡ്​ വസ്ത്രങ്ങൾക്ക്​ 12 ശതമാനവും

സ്വർണത്തിന്​ മൂന്ന്​ ശതമാനം നികുതി, റെഡിമെയഡ്​ വസ്ത്രങ്ങൾക്ക്​ 12 ശതമാനവും

സ്വർണത്തിന്​ മൂന്ന്​ ശതമാനം നികുതി ചുമത്താൻ ധാരണ. ജി.എസ്​.ടി കൗൺസിൽ മീറ്റിങിന്​ ശേഷം കേന്ദ്രധനകാര്യ മന്ത്രി അരുൺ ജെയ്​റ്റ്​ലിയാണ്​ ഇക്കാര്യം അറിയിച്ചത്​. മുമ്പ്​ രണ്ട്​ ശതമാനം നികുതിയാണ്​ സ്വർണ്ണത്തിന്​ ചുമത്തിയിരുന്നത്​. ഇതിനൊപ്പം ചെരുപ്പുകൾ, ബിസ്​ക്കറ്റ്​, ടെക്​സ്​റ്റെയിൽ ഉൽപന്നങ്ങൾ എന്നിവ യുടെ നികുതി സംബന്ധിച്ചും​ തീരുമാനമായി.

500 രൂപയിൽ താഴെയുള്ള ചെരുപ്പിന്​ 5 ശതമാനവും ഇതിൽ കൂടുതൽ വിലയുള്ളതിന്​ 18 ശതമാനവും നികുതി ചുമത്തും. ബീഡിക്ക്​ സെസ്സില്ലാതെ 28 ശതമാനം നികുതിയാണ്​ ചുമത്തിയിരിക്കുന്നത്. കോട്ടൺ തുണിത്തരങ്ങൾക്ക്​ അഞ്ച്​ ശതമാനവും റെഡിമെയഡ്​ വസ്ത്രങ്ങൾക്ക്​ 12 ശതമാനവും നികുതി ചുമത്തും. ബിസ്​കറ്റിന്​ 18 ശതമാനമാണ്​ നികുതി.

ലോട്ടറിയുടെ നികുതി സംബന്ധിച്ച്​ ധാരണയായില്ല. ഇൗ മാസം 11ന്​ നടക്കുന്ന യോഗത്തിൽ ഇത്​ സംബന്ധിച്ച ധാരണയാവുമെന്നാണ്​ സൂചന. നാല്​ ​തരത്തിലുള്ള നികുതി നിരക്കുകളാണ്​ ജി.എസ്​.ടിയിൽ വിവിധ ഉൽപ്പന്നങ്ങൾക്ക്​ ചുമത്തിയിരുന്നത്​. 5, 12, 18, 28 എന്നിങ്ങനെയാണ്​ നികുതി നിരക്കുകൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments