Friday, April 19, 2024
HomeInternationalഇന്ത്യയില്‍ നിന്ന് പച്ചക്കറികള്‍ക്ക് നിരോധനം; കുവൈറ്റില്‍ പച്ചക്കറിക്ക് തീ വില

ഇന്ത്യയില്‍ നിന്ന് പച്ചക്കറികള്‍ക്ക് നിരോധനം; കുവൈറ്റില്‍ പച്ചക്കറിക്ക് തീ വില

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്ന് പച്ചക്കറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ കുവൈറ്റില്‍ പച്ചക്കറി വില കുതിച്ചുയരുന്നു. വിപണിയില്‍ 600 മുതല്‍ 750 ഫിള്‍സ് വരെ വിലയുണ്ടായിരുന്ന ഇന്ത്യന്‍ പച്ചമുളകിനു പകരം ബംഗ്ലാദേശ്, ശ്രീലങ്ക, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള നിലവാരമില്ലാത്ത പച്ചമുളകിന് വിപണിയില്‍ 1,500 ദിനാര്‍ വരെ എത്തി. നിരോധനം ഇനിയും നീളുകയാണെങ്കില്‍ നിലവിലെ സ്‌റ്റോക്ക് തീരുമ്ബോള്‍ ഇറാന്‍, ഈജിപ്ത്, എന്നിവിടങ്ങളില്‍ നിന്നുള്ള സവോളയ്ക്കു വില വര്‍ധിക്കും. അതിനിടെ മൊത്തവ്യാപാരികള്‍ സവോള കരിഞ്ചന്തയില്‍ പൂഴ്ത്തിവെച്ചതായി വ്യാപാരികള്‍ പറഞ്ഞു. ഒട്ടുമിക്ക പച്ചക്കറികളുടെയും വില 50% മുതല്‍ 100% വരെ ഉയര്‍ന്നു.നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്ന് ശീതീകരിച്ചതും അല്ലാത്തതുമായ പഴം, പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ പോയ വാരം മുതല്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments