പൂച്ചയെ തല്ലിയ ഭര്‍ത്താവിനെ ഭാര്യ വെടിവച്ചു കൊന്നു

gun shoot

പൂച്ചയെ തല്ലിയ ഭര്‍ത്താവിനെ ഭാര്യ വെടിവച്ചു കൊന്നു. ഭാര്യ മേരി ഹാരിസന്റെ വെടിയേറ്റ് ഭര്‍ത്താവായ ഡെക്സ്റ്റര്‍ ഹാരിസണ്‍ (49)ആണ് മരിച്ചത്. ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ഫാള്‍ മാനര്‍ ഡ്രൈവ് 13,000 ബ്ലോക്കില്‍ ശനിയാഴ്ച രാവിലെ ഏഴ് മണിക്കായിരുന്നു സംഭവം. വീട്ടില്‍ ഓമനിച്ച്‌ വളര്‍ത്തിയ പൂച്ചയെ ഭര്‍ത്താവ് തല്ലിയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഭര്‍ത്താവിനെ വെടിവച്ചെന്ന കാര്യം ഭാര്യ മേരി തന്നെയാണ് പോലീസിനെ വിളിച്ച്‌ അറിയിച്ചത്. പോലീസ് വീട്ടിലെത്തി ഭര്‍ത്താവിനെ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൂച്ചയെ തല്ലിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനെ വെടിവച്ചതെന്ന് മേരി പോലീസിന് മൊഴി നല്‍കി.  സംഭവത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത മേരിയെ ഡാലസ് ജയിലിലടച്ചു. അതേസമയം, ഒരു ലക്ഷം ഡോളര്‍ തുകയില്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. നേരത്തെ വീട്ടില്‍ നിന്നും പൂച്ചയെ കാണാതായിരുന്നു. തുടര്‍ന്ന് പൂച്ചയെ കണ്ടെത്തുന്നതിന് പരസ്യം നല്‍കിയിരുന്നു. എന്നാല്‍ കുറച്ച്‌ ദിവസത്തിന് ശേഷം പൂച്ച വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു.