Thursday, April 18, 2024
HomeTop Headlinesഅയിരൂര്‍ ഗ്രാമ സേവാസമിതി വാര്‍ഷിക സമ്മേളനം

അയിരൂര്‍ ഗ്രാമ സേവാസമിതി വാര്‍ഷിക സമ്മേളനം

കേരളത്തില്‍ അവനവനിസം വളരുകയാണെന്നും കൂട്ടായ പ്രയത്‌നങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും അയല്‍ സംസ്‌ഥാനങ്ങള്‍ വളരുമ്പോള്‍ നമ്മള്‍ പിന്നാക്കം പോകുന്നതിന്റെ മുഖ്യ കാരണം ഇതാണെന്നും രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ പറഞ്ഞു. അയിരൂര്‍ ഗ്രാമ സേവാസമിതി വാര്‍ഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമസേവാ സമിതിയുടെ പ്രഥമ ഗ്രാമ സേവാ പുരസ്‌കാരം തിരുവിതാംകൂര്‍ വികസന സമതി ചെയര്‍മാന്‍ പി.എസ്‌. നായര്‍ക്ക്‌ കുര്യന്‍ സമ്മാനിച്ചു. സേവന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നവരെ ആദരിക്കാനാണ്‌ ഗ്രാമ സേവാസമിതി പുരസ്‌കാരം ഏര്‍പ്പെടുത്തിയത്‌. സേവാസമിതി പ്രസിഡന്റ്‌ എം.അയ്യപ്പന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പി.എസ്‌.നായര്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അജയകുമാര്‍ വല്ലൂഴത്തില്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ തോമസ്‌ തമ്പി എന്നിവര്‍ വിദ്യാഭ്യാസ അവാര്‍ഡുകളും പഠനോപകാരങ്ങളും വിതരണം ചെയ്‌തു. പ്രസന്നകുമാര്‍ പുറംപാറ, എന്‍.ജി. ഉണ്ണികൃഷ്‌ണന്‍, വത്സമ്മ തോമസ്‌, എം.പി.ശശിധരന്‍ നായര്‍, പ്രീത
ബി.നായര്‍, സന്തോഷ്‌ കുമാര്‍, പ്രദീപ്‌ അയിരൂര്‍, വര്‍ഗീസ്‌ ഫിലിപ്പ്‌, മോനായി, കെ.കെ.ഗോപിനാഥന്‍ നായര്‍,ആനന്ദ കുട്ടന്‍, കെ.മോഹന്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments