ബിജെപി നേതാവ് ഓടുന്ന ബസില്‍ വച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

bjp leader rape

മഹാരാഷ്ട്രയില്‍ ബിജെപി നേതാവ് ഓടുന്ന ബസില്‍ വച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. രവിന്ദ്ര ബവന്ദാഡെ എന്നയാളാണ് ബസിന്റെ പിന്‍സീറ്റില്‍വച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നാഗ്പൂരില്‍ നിന്നും ഗഡ്ച്ചിരോലിയിലേക്ക് പോകുകയായിരുന്ന ബസില്‍ വച്ചാണ് ഇയാള്‍ യുവതിയെ ആക്രമിച്ചത്. യുവതിയെ കയറിപ്പിടിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബസിലെ മറ്റ് യാത്രക്കാര്‍ നോക്കി നില്‍ക്കെയാണ് ഇയാള്‍ യുവതിയെ ആക്രമിച്ചത്. രവിന്ദ്ര ബവന്ദാഡെക്കെതിരെ യുവതി പോലീസില്‍ പരാതി നല്‍കി. ജോലി വാങ്ങിത്തരാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്‍കിയതിനാലാണ് താന്‍ ഇയാള്‍ക്കൊപ്പം യാത്ര ചെയ്തതെന്ന് യുവതി പരാതിയില്‍ പറയുന്നു. അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.