ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് തെളിവുകൾ

suicide

പത്തനാപുരത്ത് ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമാണെന്ന് തെളിവുകൾ . അഞ്ചല്‍ അഗസ്ത്യകോട് സ്വദേശി രാജനീയാണ്‌ ജൂലൈ 24 ന് വാടകവീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത് . സംഭവത്തില്‍ ഭാര്യ മഞ്ജു, കാമുകന്‍ അജിത്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജന്റെ ഭാര്യ മഞ്ജുവാണ് വിവരം നാട്ടുകാരെ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കയര്‍ കഴുത്തില്‍ മുറുകിയതാണ് മരണകാരണം എന്ന് കണ്ടെത്തിയിരുന്നു. പിന്നീട് മരണവുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യയും കാമുകനും ചേര്‍ന്ന് നടത്തിയ കൊലപാതമാണ് ഇതെന്ന് പൊലീസ് കണ്ടെത്തിയത്. മക്കളുടെ മൊഴികള്‍ കൂടി പരിശോധിച്ച ശേഷമായിരുന്നു ഈ കണ്ടെത്തല്‍. മദ്യത്തില്‍ തറ വൃത്തിയാക്കുന്ന ലോഷന്‍ ഒഴിച്ച്‌ നല്‍കി അബോധാവസ്ഥയിലാക്കുകയും ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി . തുടര്‍ന്ന് കെട്ടി തൂക്കുകയും ചെയ്തു. മൃതദേഹത്തിന്റെ കാലുകള്‍ നിലത്ത് മുട്ടിയ നിലയിലായതിനാല്‍ സംശയമുയര്‍ത്തിയിരുന്നു. ഭാര്യയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അവര്‍ക്ക് അജിത്തുമായുള്ള ബന്ധവും കൊലപാതകവും തെളിഞ്ഞത് . മഞ്ജുവിന്റെ ഒരു ബന്ധുവിനെ പീഡിപ്പിച്ച കേസില്‍ അജിത്ത് നേരത്തെ പോക്‌സോ കേസില്‍ പിടിയിലായിട്ടുണ്ട്.