ബാംഗ്ലൂരില്‍ ബൈക്കില്‍ ബസിടിച്ച്‌ മലയാളി യുവാവിനു ദാരുണാന്ത്യം

accident

വാഹനാപകടത്തില്‍ മലയാളി യുവാവിനു ദാരുണാന്ത്യം. ബാംഗ്ലൂരില്‍ ബൈക്കില്‍ ബസിടിച്ച്‌ ചെറുകോല്‍ വേണാട്ട് എന്‍.ചന്ദ്രശേഖരന്‍ നായുടെ മകന്‍ കോട്ടന്‍ മില്‍ മാനേജര്‍ ദീപക് ചന്ദ്രന്‍ (39) ആണ് മരിച്ചത്. ഐടി മേഖയില്‍ ജോലി ചെയ്യുന്ന ഭാര്യ ഷീജയെ ഓഫീസില്‍ വിട്ട ശേഷം ജോലി സ്ഥലത്തേക്ക് പോകവെ ഇന്നലെ രാവിലെ 10.30ന് അപകടം സംഭവിക്കുകയായിരുന്നു.