ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്തു

rape 2017

ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്ന പെൺകുട്ടിയെ ആശുപത്രി ജീവനക്കാരനും മറ്റു 4 പേരും ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. ഉത്തർ പ്രദേശിലെ റായ് ബറേലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം. തോട്ടത്തിൽ ജോലിചെയ്യുകയായിരുന്ന പെൺകുട്ടിയെ പാമ്പു കടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമാണെന്ന് കണ്ടാണ് ഐ.സി.യുവിലേക്ക് മാറ്റാൻ തീരുമാനിക്കുന്നത്.സംഭവം നടക്കുമ്പോൾ മുറിയിൽ പെൺകുട്ടി ഒറ്റക്കായിരുന്നു. ‘ ജനറൽ വാർഡിലേക്ക് മാറ്റിയ ശേഷം, എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് പെൺകുട്ടി പറയുന്നത് . ഐ.സി.യു ബെഡിലിട്ടാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. നാല് വശവും കര്‍ട്ടനിട്ട് മറച്ചിരുന്നതിനാല്‍ മറ്റ് ജീവനക്കാര്‍ പോലും സംഭവം അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ഊർജ്ജിതമായിത്തന്നെ തന്നെ നടക്കുകയാണ്’ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എ. സിംഗ് പറഞ്ഞു. ഒരു ആശുപത്രി ജീവനക്കാരനെ ഉത്തർ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. മറ്റു നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്.

രാത്രിയിൽ താൻ ഒറ്റക്കായിരുന്നപ്പോൾ യൂണിഫോമിട്ട ഒരാളും മറ്റു നാല് പേരും മുറിയിലേക്ക് കടന്നു വരികയായിരുന്നുവെന്നു പെൺകുട്ടി തന്റെ മുത്തശ്ശിയോട് പറഞ്ഞു. തനിക്ക് ബലം പ്രയോഗിച്ച് അവർ ഇഞ്ചക്ഷൻ തന്നുവെന്നും, തടയാൻ ശ്രമിച്ചപ്പോൾ തന്റെ വാ പൊത്തിപിടിക്കുകയും കൈ കെട്ടി വെക്കുകയും ചെയ്ത ശേഷം ഉപദ്രവിക്കുകയുമായിരുന്നു.പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയുടെ മുത്തശ്ശി പെട്ടെന്നുതന്നെ ആശുപത്രി അധികൃതരോട് പരാതിപ്പെട്ടു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിക്കുന്നത്.