രൂപയുടെ മൂല്യം ഇടിയുന്നത് ആഗോള പ്രതിഭാസത്തിന്റെ ഭാഗമാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. രൂപയുടെ മൂല്യം ഇടിയുന്നത് ആഭ്യന്തര കാരണങ്ങള്‍ കൊണ്ടല്ല. ആഗോള കാരണങ്ങളാണ് മൂല്യം ഇടിക്കുന്നത്. എന്നാല്‍ ഇതില്‍ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഡോളര്‍ മറ്റു കറന്‍സികള്‍ക്കെതിരെ ശക്തിപ്രാപിച്ചുവരികയായിരുന്നു. ലോകത്തിലെ മറ്റു കറന്‍സികള്‍ നാല്-അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്ബ് അവയുടെ അവസ്ഥ എന്തായിരുന്നെന്ന് താരതമ്യം നടത്താം. രൂപ ശക്തിപ്പെടുകയാണ് ഉണ്ടായത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആര്‍ബിഐ എന്താണ് വേണ്ടതെങ്കില്‍ അതു ചെയ്യും. ലോകത്തിലെ വളരുന്ന സാമ്ബത്തിക വ്യവസ്ഥയുള്ള രാജ്യം ആശങ്കപ്പെട്ട് ആവശ്യമില്ലാതെ പ്രതികരണം നടത്തേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.ഇന്നും രൂപ താഴേയ്ക്കാണ് പതിച്ചത്. ഇന്ന് 37 പൈസയുടെ ഇടിവാണുണ്ടായത്. 71.8 രൂപയിലാണ് ഡോളര്‍ വ്യാപാരം ഇന്ന് ക്ലോസ് ചെയ്തത്.
രൂപയുടെ മൂല്യം ഇടിയുന്നത് ആഭ്യന്തര കാരണങ്ങള്‍ കൊണ്ടല്ല:അരുണ്‍ ജയ്റ്റ്ലി
RELATED ARTICLES