Friday, April 19, 2024
HomeCrimeമദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇമാം അറസ്റ്റിൽ

മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇമാം അറസ്റ്റിൽ

മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍തെരുവ് ജുമാ മസ്ജിദ് ഇമാം ആദിക്കാട്ടുകുളങ്ങര തറയില്‍ തെക്കതില്‍ മുഹമ്മദ് ഷിയാഖ് ജൗഹരിയെ (35)യെ ആണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. മദ്രസയില്‍ വന്ന വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. ആദ്യം പള്ളിക്കാര്‍ പരാതി നല്‍കിയിരുന്നെങ്കിലും കൂടുതല്‍ നടപടികള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് വീട്ടുകാര്‍ കോടതിയെ സമീപിച്ചത്. നേരത്തെ സംഭവം വിവാദമായതോടെ ഇയാള്‍ രാജിവച്ച്‌ പുറത്ത് പോയിരുന്നെങ്കിലും രണ്ട് ദിവസം മുമ്ബ് വീണ്ടും ഇമാമായി ചുമതലയേറ്റിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments