Thursday, March 28, 2024
HomeNational‘കോണ്‍ഗ്രസ് തിരിച്ചു വരും’ ;രാഹുല്‍ ഗാന്ധി

‘കോണ്‍ഗ്രസ് തിരിച്ചു വരും’ ;രാഹുല്‍ ഗാന്ധി

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനവിധി അംഗീകരിക്കുന്നുവെന്നും ജനവിശ്വാസം നേടി തിരിച്ചു വരുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും രാഹുല്‍ഗാന്ധി കുറിച്ചുദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി ചോദ്യം ചെയ്യുന്ന മൂന്നു നിയമസഭാ ഫലങ്ങളും പുറത്തുവന്നതിന്റെ മൂന്നാം ദിവസമാണ് പ്രതികരണവുമായുള്ള കോണ്‍ഗ്രസ് അധ്യക്ഷന്റെ രംഗപ്രവേശം. മേഘാലയില്‍ ഒന്‍പതു വര്‍ഷം നീണ്ട ഭരണം നഷ്ടമാക്കിയ കോണ്‍ഗ്രസിന്, നാഗാലാന്‍ഡിലും ത്രിപുരയിലും ഒരു സീറ്റു പോലും നേടാനായിരുന്നില്ല.
മേഘാലയയില്‍ 21 സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും അവിടെയും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിനായിരുന്നില്ല. ആദ്യ ഫലസൂചനകള്‍ അറിഞ്ഞപ്പോള്‍ത്തന്നെ മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, കമല്‍നാഥ്, സി.പി. ജോഷി, മുകുള്‍ വാസ്‌നിക് എന്നിവരെ ഷില്ലോങ്ങിലേക്ക് അയച്ചെങ്കിലും അതും ഫലം കണ്ടിരുന്നില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments