Thursday, April 25, 2024
HomeKeralaസംസ്ഥാനത്തെ മുഴുവന്‍ പൊലീസ്​ സ്‌റ്റേഷനുകളിൽ സൈബര്‍ സെല്‍ രൂപികരിക്കും ; ലോക്‌നാഥ് ബെഹ്‌റ

സംസ്ഥാനത്തെ മുഴുവന്‍ പൊലീസ്​ സ്‌റ്റേഷനുകളിൽ സൈബര്‍ സെല്‍ രൂപികരിക്കും ; ലോക്‌നാഥ് ബെഹ്‌റ

സൈബര്‍ സെല്‍ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ്​ സ്‌റ്റേഷനിലും രൂപവത്​കരിക്കുമെന്ന്​ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ​ മേയ് 15ന് മുമ്പു എല്ലായിടത്തും പ്രത്യേക സംഘത്തെ നിയമിക്കാനുള്ള തീരു​മാനം.ഇതിൽ മൂന്ന് പേരാകും ഉണ്ടാകുക. മറ്റ് സ്ഥാനങ്ങളിലേക്ക് ഇവരെ മൂന്ന് വര്‍ഷത്തേക്ക് മാറ്റില്ല. സൈബര്‍ കുറ്റകൃത്യം നടന്നാല്‍ ആദ്യം പൊലീസ് സ്‌റ്റേഷനിലേക്കാണ്​ എത്തുന്നത്​. ഇത്​ കണക്കിലെടുത്താണ്​ ഒരോ സ്​റ്റേഷനിലും പരിശീലനം നല്‍കി ഉദ്യോഗസ്ഥരെ അന്വേഷണത്തിനായി തയാറാക്കുന്നത്​.അതുപോലെ പൊലീസി​െന്‍റ തൊപ്പിയില്‍ മാറ്റം വരുത്തും. ഇനി മുതല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ എ.എസ്​.ഐ മുതല്‍ സി.ഐമാര്‍വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് തുണിത്തൊപ്പിയും ഉപയോഗിക്കാം. ഇതുവരെ ഐ.പി.എസ്​ ഉദ്യോഗസ്ഥര്‍, എസ്​.പിമാര്‍, മുതിര്‍ന്ന ഡിവൈ.എസ്​.പിമാര്‍ എന്നിവര്‍ മാത്രമാണ് ഇത്തരത്തിലുള്ള തൊപ്പി ധരിച്ചിരുന്നത്. കാക്കി സ്ഥിരമായി തലയില്‍ വെക്കുന്നതുമൂലം വിയര്‍പ്പ് താഴ്ന്ന് ശാരീരിക, മാനസിക ബുദ്ധിമുട്ട്​ ഉണ്ടാകുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ്​ തീരുമാനം. തൊപ്പിമാറ്റത്തിനുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments