Thursday, April 25, 2024
HomeNationalപുരാതന ശവകുടീരം പെയിന്റടിച്ച് ശിവക്ഷേത്രമാക്കി; അന്വേഷണത്തിന് ഉത്തരവിട്ടു

പുരാതന ശവകുടീരം പെയിന്റടിച്ച് ശിവക്ഷേത്രമാക്കി; അന്വേഷണത്തിന് ഉത്തരവിട്ടു

ഡല്‍ഹിയിലെ പുരാതന ശവകുടീരം ക്ഷേത്രമായതില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അന്വേഷണം പ്രഖ്യാപിച്ചു. പെട്ടെന്നൊരു ദിവസം ശവകുടീരം പെയിന്റടിച്ച് ശിവക്ഷേത്രമായി മാറിയതിന്റെ അമ്പരപ്പിലാണ് പ്രദേശവാസികള്‍.സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. സഫ്ദര്‍ജംഗിലെ ഹുമയൂണ്‍പുരിലാണ് പുരാതനമായ ശവകുടീരം ക്ഷേത്രമായി മാറിയത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ട്ട് കള്‍ച്ചര്‍ ആന്‍ഡ് ലാംഗ്വേജ് വകുപ്പ് സെക്രട്ടറിയോട് ഉപമുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, പൈതൃക സ്വത്തുകള്‍ക്ക് രൂപമാറ്റം വരുത്തുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് സെക്രട്ടറിക്ക് നല്‍കിയ ഉത്തരവില്‍ മന്ത്രി അറിയിച്ചു. കുടീരത്തിന് വരുത്തിയമാറ്റം അധീവഗൗരവത്തോടെ നോക്കികാണുന്നതായും, പ്രദേശത്തെ സമാധാനന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments