യാ​ത്ര​ക്കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി; ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി ഡ്രൈവർ അറസ്റ്റിൽ

volvo electric car

യാ​ത്ര​ക്കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി സ​ര്‍​വീ​സാ​യ ഒ​ല ക്യാ​ബ്സി​ലെ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. ഇ​രു​പ​ത്തി​യാ​റു​കാ​ര​നാ​യ വി. ​അ​രു​ണ്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ര്‍​ക്കി​ടെ​ക്റ്റാ​യ യു​വ​തി​യെ​യാ​ണ് മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. യു​വ​തി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​പോ​കാ​നാ​ണ് ടാ​ക്സി വി​ളി​ച്ച​ത്.യാ​ത്ര​യ്ക്കി​ടെ വേ​ഗം എ​ത്താ​നാ​ണെ​ന്നു പ​റ​ഞ്ഞ് ഡ്രൈ​വ​ര്‍ ഇ​ട​വ​ഴി തെ​ര​ഞ്ഞെ​ടു​ത്തു. മും​ബൈ​യ്ക്കു​ള്ള വി​മാ​നം ല​ഭി​ക്കാ​ന്‍ വേ​ഗം കൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ആ​ണ് ഇ​ട​വ​ഴി തെ​ര​ഞ്ഞെ​ടു​ത്ത​ത്. എ​ന്നാ​ല്‍ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ള്‍ ഡ്രൈ​വ​ര്‍ കാ​ര്‍ നി​ര്‍​ത്തു​ക​യും യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ വി​ളി​ച്ച്‌ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി.ഇ​യാ​ള്‍ യു​വ​തി​യുടെ വ​സ്ത്ര​ങ്ങ​ള്‍ അ​ഴി​ക്കു​ക​യും ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​ത് വാ​ട്സ്‌ആ​പ്പ് വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. യു​വ​തി​യു​ടെ ഇ-​മെ​യി​ല്‍ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.