Saturday, April 20, 2024
HomeNationalബം​ഗ​ളൂ​രു​വി​ൽ ഹെ​ലി-​ടാ​ക്സി സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു

ബം​ഗ​ളൂ​രു​വി​ൽ ഹെ​ലി-​ടാ​ക്സി സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു

ഹെ​ലി-​ടാ​ക്സി സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ വി​മാ​ന​ത്താ​വ​ള​മെ​ന്ന നേ​ട്ടം കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് (കെ.​ഐ.​എ) ഉ​ട​ൻ സ്വ​ന്ത​മാ​കും. ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് ഹെ​ലി​കോ​പ്ട​ർ ടാ​ക്സി സ​ർ​വി​സ് തു​ട​ങ്ങു​ന്ന​ത്. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ ആ​ദ്യ സ​ർ​വി​സ് ആ​രം​ഭി​ക്കു​മെ​ന്ന് ന​ട​ത്തി​പ്പു​കാ​രാ​യ തു​മ്പി ഏ​വി​യേ​ഷ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് അ​റി​യി​ച്ചു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ കെ.​ഐ.​എ​യെ​യും ഇ​ല​ക്ട്രോ​ണി​ക്സ് സി​റ്റി​യെ​യും ബ​ന്ധി​പ്പി​ച്ചാ​യി​രി​ക്കും സ​ർ​വി​സ്. ഇ​ല​ക്ട്രോ​ണി​ക്സ് സി​റ്റി​യി​ലെ ഹെ​ലി​പാ​ഡി​െൻറ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് റോ​ഡ് മാ​ർ​ഗം ഇ​ല​ക്ട്രോ​ണി​ക്സ് സി​റ്റി​യി​ലെ​ത്താ​ൻ ഒ​ന്ന​ര മ​ണി​ക്കൂ​റെ​ടു​ക്കും.

തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ മൂ​ന്നു മ​ണി​ക്കൂ​ർ വ​രെ വേ​ണം. എ​ന്നാ​ൽ, ഹെ​ലി ടാ​ക്സി സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ 15 മി​നി​റ്റ് മ​തി​യാ​കും. ബം​ഗ​ളൂ​രു​വി​ലെ ഹെ​ല് ടാ​ക്സി സ​ർ​വീ​സ് രാ​ജ്യ​ത്തെ മ​റ്റു ന​ഗ​ര​ങ്ങ​ൾ​ക്കും മാ​തൃ​ക​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് കേ​ന്ദ്ര സി​വി​ൽ വ്യോ​മ​യാ​ന മ​ന്ത്രി ജ​യ​ന്ത് സി​ൻ​ഹ പ​റ​ഞ്ഞു. ആ​റു പേ​ർ​ക്ക് ക​യ​റാ​വു​ന്ന ബെ​ൽ 407 ഹെ​ലി​കോ​പ്ട​റാ​ണ് സ​ർ​വി​സി​ന് ഉ​പ​യോ​ഗി​ക്കു​ക​യെ​ന്ന് തു​മ്പി ഏ​വി​യേ​ഷ​ൻ ചീ​ഫ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ.​എ​ൻ.​ജി. നാ​യ​ർ പ​റ​ഞ്ഞു.

വൈ​റ്റ്ഫീ​ൽ​ഡ്, എ​ച്ച്.​എ.​എ​ൽ വി​മാ​ന​ത്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഭാ​വി​യി​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കും. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കാ​നും ഹെ​ലി ടാ​ക്സി സ​ർ​വി​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന് സം​സ്ഥാ​ന വ്യ​വ​സാ​യ മ​ന്ത്രി ആ​ർ.​വി. ദേ​ശ്പാ​ണ്ഡെ വ്യ​ക്ത​മാ​ക്കി. ന​ഗ​ര​ത്തി​ലെ വി​വി​ധ കെ​ട്ടി​ട​ങ്ങ​ളി​ൽ 90 ഹെ​ലി​പാ​ഡു​ക​ളു​ണ്ട്. ഇ​ത് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​നാ​ണ് നീ​ക്കം. നി​ര​ക്കി​െൻറ കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. നി​ല​വി​ൽ കെ.​ഐ​ക്കും ഇ​ല​ക്ട്രോ​ണി​ക്സ് സി​റ്റി​ക്കും ഇ​ട​യി​ൽ 50 കി​ലോ​മീ​റ്റ​ർ യാ​ത്ര​ക്ക് എ.​സി ബ​സു​ക​ളി​ൽ 1,500 മു​ത​ൽ 2,500 രൂ​പ​വ​രെ​യാ​ണ് നി​ര​ക്ക്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments