Saturday, April 20, 2024
HomeKeralaകോട്ടയം മെഡിക്കൽ കോളേജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാവി വെള്ളത്തിൽ

കോട്ടയം മെഡിക്കൽ കോളേജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാവി വെള്ളത്തിൽ

കോ​ട്ട​യം മെ​ഡി​ക്ക​ൽ​ കോ​ള​ജി​ന്​ എം.​ബി.​ബി.​എ​സ്​ അം​ഗീ​കാ​രം ന​ഷ്​​ട​പ്പെ​ട്ടു. 2016-17 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ആ​കെ​യു​ള്ള 150 സീ​റ്റു​ക​ളു​ടെ അം​ഗീ​കാ​ര​മാ​ണ്​ ന​ഷ്​​ട​മാ​യ​ത്. അം​ഗീ​കാ​രം പു​നഃ​സ്ഥാ​പി​​ച്ചി​ല്ലെ​ങ്കി​ൽ ഇൗ ​അ​ധ്യ​യ​ന​വ​ർ​ഷം പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടേ​ത​ട​ക്കം 300 പേ​രു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കും.

2017 ജൂ​ലൈ 26, 27 തീ​യ​തി​ക​ളി​ൽ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ അം​ഗീ​കാ​രം ന​ഷ്​​ട​പ്പെ​ടു​ത്തി​യ ന്യൂ​ന​ത​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ന്യൂ​ന​ത​ക​ൾ ഒ​രു മാ​സ​ത്തി​ന​കം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ഐ എം.​സി ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​ക്കും കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ലി​നും അ​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, പ​രി​ഹാ​ര​ന​ട​പ​ടി അ​ധി​കൃ​ത​ർ ന​ട​പ്പാ​ക്കാ​ത്ത​താ​ണ്​​ വി​ന​യാ​യ​ത്.​ ​

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 12 പി.​ജി സീ​റ്റു​ക​ളു​ടെ അം​ഗീ​കാ​രം ന​ഷ്​​ട​​മാ​യി​ട്ട് മൂ​ന്നു​വ​ർ​ഷ​മാ​യി. വി​ദ്യാ​ർ​ഥി​ക​ൾ നി​ര​വ​ധി സ​മ​രം ന​ട​ത്തു​ക​യും ആ​രോ​ഗ്യ​മ​ന്ത്രി മു​മ്പാ​കെ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ​രി​ഹാ​ര​മാ​യി​ല്ല. മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ നാ​ലും ജ​ന​റ​ൽ സ​ർ​ജ​റി, ഫോ​റ​ൻ​സി​ക്​ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു​വീ​ത​വും റേ​ഡി​യോ​ള​ജി, ഫി​സി​യോ തെ​റ​പ്പി, ഫി​സി​യോ​ള​ജി, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നു​വീ​ത​വും പി.​ജി സീ​റ്റു​ക​ളു​ടെ അം​ഗീ​കാ​ര​മാ​ണ്​ ന​ഷ്​​ട​മാ​യ​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments