Friday, March 29, 2024
HomeKeralaവാട്‌സാപ് ഗ്രൂപ്പുകളിലെ അഡ്മിനു പോസ്റ്റ് തടയാൻ അധികാരം കിട്ടും

വാട്‌സാപ് ഗ്രൂപ്പുകളിലെ അഡ്മിനു പോസ്റ്റ് തടയാൻ അധികാരം കിട്ടും

വാട്‌സാപ് ഗ്രൂപ്പുകളിലെ അഡ്മിന് അംഗങ്ങളുടെ പോസ്റ്റ് തടയാന്‍ കഴിയുന്ന സംവിധാനം വരുന്നു. പുതിയ ഫീച്ചര്‍ നിലവില്‍വരുന്നതോടെ ഗ്രൂപ്പില്‍ അഡ്മിന്റെ ചുമതല വര്‍ധിക്കും. ഫോട്ടോകള്‍, വീഡിയോ, ടെക്സ്റ്റ് മെസേജുകള്‍, വോയ്‌സ് മെസേജുകള്‍ തുടങ്ങിയവയെല്ലാം നിയന്ത്രിക്കാനുള്ള അധികാരം അഡ്മിന് കൈവരികയാണ്. നിയന്ത്രിത ഗ്രൂപ്പ് സെറ്റിങ് അഡ്മിനുമാത്രമേ ആക്ടിവേറ്റ് ചെയ്യാനാകൂ. സന്ദേശങ്ങള്‍ നിയന്ത്രിതമെങ്കില്‍ അതിന് മറുപടി നല്‍കാന്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്കാവുകയുമില്ല. ഇതിന് അഡ്മിന്റെ അനുമതി വേണ്ടിവരും. അയച്ച മെസേജുകള്‍ തിരിച്ചുവിളിക്കാനുള്ള ഫീച്ചര്‍ വാട്‌സാപ് അടുത്തിടെയാണ് പുറത്തിറക്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments