Saturday, April 20, 2024
HomeKeralaബോണക്കാട് കുരിശുമല മാര്‍ച്ച്; പോലീസും വിശ്വസികളും തമ്മിൽ സംഘര്‍ഷവും കല്ലേറും

ബോണക്കാട് കുരിശുമല മാര്‍ച്ച്; പോലീസും വിശ്വസികളും തമ്മിൽ സംഘര്‍ഷവും കല്ലേറും

ബോണക്കാട് കുരിശുമലയിലേക്ക് വിശ്വാസികള്‍ നടത്തിയ മാര്‍ച്ചിൽ പോലീസും വിശ്വസികളും തമ്മിൽ സംഘര്‍ഷവും കല്ലേറും . കുരിശുമലയിലെ തകര്‍ന്ന കുരിശ് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്‌ സംഘടിപ്പിച്ചത്. നെയ്യാറ്റിന്‍കര അതിരൂപതയ്ക്ക് കീഴിലുള്ള തീര്‍ത്ഥാടനകേന്ദ്രമാണ് ബോണക്കാട് കുരിശുമല. വിലക്ക് മറികടന്ന് നടത്തിയ മാര്‍ച്ച് പൊലീസ് പാതിവഴിയില്‍ തടയുകയായിരുന്നു. ഇതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. മാര്‍ച് തടയാന്‍ പൊലീസ് നിരത്തിയിരുന്ന ബാരിക്കേഡുകള്‍ തള്ളിമാറ്റി വിശ്വാസികള്‍ മുന്നേറാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. വൈദികര്‍ അടക്കമുള്ളവര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. വിശ്വാസികള്‍ പൊലീസിന് നേരെ കല്ലേറ് നടത്തി. തുടര്‍ന്ന് പൊലീസും കല്ലേറ് നടത്തിയതോടെ സംഘര്‍ഷം രൂക്ഷമായി. കല്ലേറില്‍ നിരവധി പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, അരുവിക്കര എംഎല്‍എ കെഎസ് ശബരീനാഥന്‍ എന്നിവര്‍ ഉടന്‍ സ്ഥലം സന്ദര്‍ശിക്കും. 60 വര്‍ഷം മുന്‍പ് സ്ഥാപിച്ച കുരിശ് അടുത്തിടെ തകര്‍ത്തിരുന്നു. ഇത് പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടാണ് വിശ്വാസികള്‍ മാര്‍ച്ച് നടത്തിയത്. കുരിശ് തകര്‍ത്തതിനെ തുടര്‍ന്ന് ഇവിടേക്കുള്ള സന്ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. വര്‍ഷങ്ങളായി ജനുവരിയിലെ ആദ്യ വെള്ളിയാഴ്ച വിശ്വാസികള്‍ കുരിശുമല യാത്ര നടത്താറുണ്ട്. 2017 ഓഗസ്റ്റ് മാസത്തിലായിരുന്നു ബോണക്കാട് കുരിശുമലയിലെ കോണ്‍ക്രീറ്റ് കുരിശ് തകര്‍ക്കപ്പെട്ടത്. ഇത് വന്‍വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. വനംവകുപ്പാണ് കുരിശ് തകര്‍ത്തതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.എന്നാല്‍ ഇത് സര്‍ക്കാര്‍ നിഷേധിച്ചു. തുടര്‍ന്ന് നെയ്യാറ്റിന്‍കര അതിരീപതയുടെ നേതൃത്വത്തില്‍ പ്രക്ഷോഭവം നടന്നു. മലയില്‍ ഒരു മരക്കുരിശ് സ്ഥാപിച്ച് ആരാധന നടത്താമെന്ന് മതമേലധ്യക്ഷന്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളായി ക്രിസ്തീയ വിശ്വാസികള്‍ നടത്തിവരുന്ന കുരിശ് മലയിലെ ആരാധന തടസമില്ലാതെ നടത്താമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. പാരമ്പര്യമായുള്ള ഒരു മരക്കുരിശ് പ്രദേശത്ത് സ്ഥാപിക്കാം. ഈസ്റ്ററിനും കുരിശിന്റെ വഴി സമയത്തും തീര്‍ത്ഥാടനത്തിന് ഒരു തടസവുമുണ്ടാകില്ല. എന്നാല്‍ വനഭൂമിയിലെ കോണ്‍ക്രീറ്റ് കുരിശുകള്‍ നീക്കം ചെയ്യണമെന്നും സര്‍ക്കാര്‍ മതമേലധ്യക്ഷന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് പ്രക്ഷോഭപരിപാടികള്‍ സഭ അവസാനിപ്പിച്ച് പ്രശ്‌നം പരിഹരിച്ചിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments