Thursday, March 28, 2024
HomeHealthമൈദയും പ്രമേഹവും;ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ

മൈദയും പ്രമേഹവും;ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ

മൈദയില്‍ ചേര്‍ക്കുന്ന അല്ലോക്‌സാനാണ് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നത്. അല്ലോക്‌സാന്‍ ഹൈഡ്രേറ്റ് രക്തത്തിലെത്തിയാല്‍ പ്രമേഹത്തെ അകറ്റുന്ന ഹോര്‍മോണായ ഇന്‍സുലിന്‍ ഉത്പാദനം അവതാളത്തിലാകും. പാന്‍ഗ്രിയാസിലെ ബീറ്റാ സെല്ലുകളെ അല്ലോക്‌സാന്‍ നശിപ്പിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പാരമ്പര്യമായുണ്ടാകുന്ന ഡയബറ്റിസ് മെല്ലിറ്റസ് എന്ന പ്രമേഹം മൈദയുടെ ഉപയോഗം മൂലം വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അല്ലോക്‌സാന്‍ സാന്ദ്രത വര്‍ധിക്കും തോറും കരള്‍, വൃക്ക എന്നിവയുടെ തകരാറിന് വേഗം കൂടും. അല്ലോക്‌സാന്‍ മൂലമുണ്ടാകുന്ന പ്രമേഹത്തില്‍ നിന്ന് രക്ഷനേടാന്‍ ‘വൈറ്റമിന്‍ ഇ’ ധാരാളമടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് നല്ലതായിരിക്കും. മൈദയുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഒട്ടനവധി ലേഖനങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. മൈദയുണ്ടാക്കുന്ന യഥാര്‍ഥ പ്രശ്‌നമെന്തെന്ന് ശാസ്ത്രീയമായി വിശകലനം ചെയ്തു നോക്കാം. ഗോതമ്പു പൊടിച്ച് അരിച്ചെടുത്ത് ബ്ലീച്ച് ചെയ്‌തെടുക്കുന്ന വെളുത്ത പൊടിയാണ് മൈദ. ബ്രൗണ്‍ നിറത്തിലോ ഇളം മഞ്ഞ നിറത്തിലോ ഉള്ള ഗോതമ്പ് പൊടി ബ്ലീച്ച് ചെയ്ത് വെളുത്ത മൈദയാക്കുന്നു. ഇങ്ങനെ ബ്ലീച്ച് ചെയ്യാനായി സാധാരണ രാസപദാര്‍ഥങ്ങളായ ബൈന്‍സോള്‍ പെറോക്‌സൈഡ്, കാല്‍സ്യം പെറോക്‌സൈഡ്, ക്ലോറിന്‍, ക്ലോറിന്‍ ഡൈയോക്‌സൈഡ്, അസോഡൈ കാര്‍ബണാ മൈഡ് എന്നിവ ഉപയോഗിക്കുന്നുണ്ട്.

നാരുകള്‍ മാറ്റി ബ്ലീച്ച് ചെയ്‌തെടുക്കുന്ന വെളുത്ത മൈദയെ കൂടുതല്‍ മൃദുലവും നിറമുള്ളതുമാക്കി വിപണിമൂല്യം കൂട്ടുന്നതിനായി അല്ലോക്‌സാന്‍ എന്ന ഒരു രാസപദാര്‍ഥം ചേര്‍ക്കുന്നുണ്ട്. മൈദയുടെ പശപശപ്പും സ്റ്റിക് ഗുണമേന്മയും വര്‍ധിപ്പിക്കാനും ഇത് ഉപയോഗപ്രദമാണത്രേ. മൂന്നു തരം മൈദയുണ്ട്; ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയെ മൂന്നാക്കി തിരിച്ചത്. ഏത് ആവശ്യത്തിനും ഉപയോഗിക്കാവുന്നത്, ബേക്കറികളില്‍ ബിസ്‌കറ്റ് നിര്‍മാണത്തിന് വേണ്ടത്, പിസ്സാ, ബ്രഡ്, പാസ്ത, കേക്ക് എന്നിവയുണ്ടാക്കുന്നത് എന്നിവയാണവ.
മൈദ ഉപയോഗിച്ച് പൊറോട്ട, തന്തൂരി റൊട്ടി, ബോളി, നാന്‍, റുമാലി റൊട്ടി, പഴംപൊരി, ഭട്ടൂറ, കേക്ക്, ബിസ്‌കറ്റ്, ഫാസ്റ്റ് ഫുഡ് ഉത്പന്നങ്ങള്‍, സമൂസ, പഫ്‌സ്, മോമോസ്, പാനിപൂരി, മക്രോണി, നൂഡില്‍സ്, ബള്‍ഗര്‍, പിസ്സാ തുടങ്ങിയവ ഉണ്ടാക്കുന്നുണ്ട്. മൈദകൊണ്ടുണ്ടാക്കുന്ന പദാര്‍ഥങ്ങള്‍ രുചികരമാണെങ്കിലും അനാരോഗ്യകരമാണെന്നാണ് ശാസ്ത്രീയ നിരീക്ഷണം. മനുഷ്യ ശരീരത്തിനാവശ്യമായ നാരുകള്‍, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, തവിട്, ദഹനത്തിന് സഹായിക്കുന്ന മറ്റു ഘടകങ്ങള്‍ എന്നിവ ഗോതമ്പ് പൊടിയില്‍ നിന്ന് മൈദയായി മാറ്റാനുള്ള പ്രക്രിയയിലൂടെ നഷ്ടമാകുന്നുണ്ട്. മൈദയായി മാറുന്ന പ്രോസസ്സ് നടത്തുമ്പോള്‍ നിരവധി രാസപദാര്‍ഥങ്ങളും എത്തിച്ചേരുന്നു. രുചി നല്‍കാനായി ഉപയോഗിക്കുന്ന രുചിക്കൂട്ടുകള്‍, അജിനോമോട്ടോ, സാക്രിന്‍, മിനറല്‍ എണ്ണ, പഞ്ചസാര എന്നിവയെല്ലാം കൂടുതല്‍ അളവില്‍വന്നാല്‍ മനുഷ്യശരീരത്തിന് ഹാനികരവും മാരകവുമാണ്. മൈദ ഉത്പന്നങ്ങള്‍ നിരന്തരം കഴിക്കുന്നവരില്‍ പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന തോതില്‍ മോശം കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ വര്‍ധിക്കുന്നു. മൈദ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഇത് വാതം, കാറ്ററാക്ട്, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവക്ക് കാരണമാകുന്നു.

മൈദ ഭക്ഷണം നമ്മെ നിരന്തരം വിശപ്പുരോഗികളും മധുരപദാര്‍ഥങ്ങളോട് ആര്‍ത്തിയുള്ളവരുമാക്കിത്തീര്‍ക്കുന്നു. പിസ്സാ, പാസ്താ, ബര്‍ഗര്‍, പഫ്‌സ് തുടങ്ങിയ മൈദ ഉത്പന്നങ്ങള്‍ കുടലില്‍ അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കുടലില്‍ അമ്ലത വര്‍ധിക്കുന്നത് എല്ലിലെ കാത്സ്യം നഷ്ടപ്പെടുത്തുന്നതിന് ശരീരത്തെ നിര്‍ബന്ധിതമാക്കും. മൈദ മൂലം വയറ്റിലുണ്ടാകുന്ന പശപശപ്പ് ദഹനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ദഹനം മന്ദീഭവിക്കുകയും ശരീരഭാരം വര്‍ധിക്കുകയും ചെയ്യുന്നു. ഇങ്ങനെ ശരീരത്തിലുണ്ടാകുന്ന സമ്മര്‍ദം തലവേദനക്കും മറ്റു അസുഖങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു. മൈദയില്‍ ചേര്‍ക്കുന്ന അല്ലോക്‌സാനാണ് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നത്. അല്ലോക്‌സാന്‍ അഥവാ അല്ലോക്‌സാന്‍ ഹൈഡ്രേറ്റ് രക്തത്തിലെത്തിയാല്‍ പ്രമേഹത്തെ അകറ്റുന്ന ഹോര്‍മോണായ ഇന്‍സുലിന്‍ ഉത്പാദനം അവതാളത്തിലാകും. പാന്‍ഗ്രിയാസിലെ ബീറ്റാ സെല്ലുകളെ അല്ലോക്‌സാന്‍ നശിപ്പിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പാരമ്പര്യമനുസരിച്ച് ഉണ്ടാകുന്ന ഡയബറ്റിസ് മെല്ലിറ്റസ് എന്ന പ്രമേഹം മൈദയുടെ ഉപയോഗം മൂലം വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പ്രധാന കാരണവും അല്ലോക്‌സാന്‍ തന്നെയാണ്. മൈദ വഴി ശരീരത്തിലെത്തുന്ന അല്ലോക്‌സാന്‍ രാസപ്രവര്‍ത്തന ശേഷിയുള്ള ഹൈഡ്രജന്‍ പെറോക്‌സൈഡുകളെ ഉത്പാദിപ്പിക്കുകയും അവയുടെ പ്രതിപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്‍സുലില്‍ ഉത്പാദിപ്പിക്കുന്ന ബീറ്റാകോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയുമാണ് ചെയ്യുക. അല്ലോക്‌സാന്‍ സാന്ദ്രത വര്‍ധിക്കും തോറും കരള്‍, വൃക്ക എന്നിവയുടെ തകരാറിന് വേഗം കൂടും. പ്രമേഹത്തെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന എലികളില്‍ പ്രമേഹം സൃഷ്ടിച്ചെടുക്കാന്‍ അല്ലോക്‌സാനാണ് സാധാരണ ഉപയോഗിച്ചുവരുന്നത്. എന്നാല്‍, മനുഷ്യനിലും എലികളിലും അല്ലോക്‌സാന്റെ പ്രവര്‍ത്തനത്തില്‍ വ്യത്യാസമുണ്ടെന്ന് വാദിക്കുന്ന ശാസ്ത്രജ്ഞരും ഉണ്ട്.
പാരമ്പര്യമായി പ്രമേഹ രോഗമുള്ള കുടുംബങ്ങളില്‍ അല്ലോക്‌സാന്‍ പ്രമേഹമുണ്ടാക്കുമെന്ന് എല്ലാവരും സമ്മതിക്കുന്നു. മൈദയിലൂടെ എത്തുന്ന അല്ലോക്‌സാന്‍ മൂലമുണ്ടാകുന്ന പ്രമേഹത്തില്‍ നിന്ന് രക്ഷനേടാന്‍ ‘വൈറ്റമിന്‍ ഇ’ ധാരാളമടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് നല്ലതായിരിക്കും. ബദാം, പപ്പായ, ചീരയില, പച്ചിലകള്‍, ഒലീവ് കായ്കള്‍, ബ്രൊക്കോളി, ആപ്രിക്കോട്ട്, കാപ്‌സിക്കം, കടുക് ഇല, തക്കാളി, മത്തങ്ങ, മുഴുവന്‍ ഗോതമ്പ്, കിവി ഫ്രൂട്ട്, മാങ്ങ, മധുരക്കിഴങ്ങ്, വെളുത്തുള്ളി, സൂര്യകാന്തി വിത്തുകള്‍ എന്നിവ നല്ല വിറ്റാമിന്‍ ഇ ദായകരാണ്.ന്യൂജന്‍ ആഹാരരീതികളോട് വിടപറയുകയും സാധാരണ ഗോതമ്പ് പൊടിയുടെ ഉപയോഗം നിലനിര്‍ത്തുകയും മൈദ വിഭവങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്താല്‍ മാത്രമേ പ്രമേഹത്തില്‍ നിന്നും അതിന് നിരന്തരം കഴിക്കുന്ന ഗുളികകളില്‍ നിന്നും മോചനം ലഭിക്കൂ. മൈദ ഭക്ഷണം നിര്‍ത്തുന്നതിന്റെ പേരില്‍ പൊറോട്ട മാത്രം ഉപേക്ഷിച്ചാല്‍ പോരെന്ന തിരിച്ചറിവും ഉണ്ടാകണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments