സൽമാൻ ഖാന് ജയിലിൽ കൂട്ട് വിവാദ ആൾദൈവം ആശാറാം ബാപ്പു

കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസിൽ അഞ്ച് വർഷത്തെ തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടൻ സൽമാൻ ഖാന് ജോധ്പൂർ സെൻട്രൽ ജയിലിൽ കൂട്ട് പ്രായപൂർത്തിയാവാത്ത അന്തേവാസിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വിവാദ ആൾദൈവം ആശാറാം ബാപ്പു. 2006ൽ ഇതേ കേസിൽ ശിക്ഷിക്കപ്പെട്ട് സൽമാൻ ഖാൻ ഇതേ ജയിലിൽ അഞ്ച് രാത്രി കഴിഞ്ഞിരുന്നു.ഉച്ചയ്ക്ക് 2.15ന് കോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ വെള്ള ജീപ്പിൽ കനത്ത സുരക്ഷയോടെ സൽമാനെ ജോധ്പൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. ജയിലിലെ രണ്ടാം നന്പർ ബാരക്കിലാണ് സൽമാന്റെ സെൽ. ഇതേ ബാരക്കിൽ തന്നെയാണ് സൽമാനെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയായ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയെ പാർപ്പിച്ചിരിക്കുന്നത്.2013 മുതൽ ജയിലിൽ കഴിയുകയാണ് ആശാറാം ബാപ്പു.