Friday, March 29, 2024
HomeNationalമൊബൈൽ ഫോൺ വിളിക്കാൻ മരത്തിൽ കയറിയ മന്ത്രി !

മൊബൈൽ ഫോൺ വിളിക്കാൻ മരത്തിൽ കയറിയ മന്ത്രി !

മൊബൈൽ ഫോൺ വിളിക്കാൻ മരത്തിൽ കയറിയ കേന്ദ്രമന്ത്രിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. കേന്ദ്ര ധനകാര്യ സഹമന്ത്രി അർജുൻ രാം മേഘ്‍‍വാളാണു രാജസ്ഥാനിലെ ബിക്കാനിറിൽ മരം കയറിയത്. രാജസ്ഥാനിലെ മിക്ക ഗ്രാമങ്ങളുടെയും സ്ഥിതി ഇതാണെന്നു വിമർശനവുമുയർന്നിട്ടുണ്ട്.

തന്റെ പാർലമെന്റ് മണ്ഡലത്തിലെ ധോലിയ ഗ്രാമം സന്ദർശിച്ചപ്പോഴാണു കേന്ദ്രമന്ത്രിക്ക് ഈ അനുഭവമുണ്ടായത്. ഗ്രാമത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നില്ലെന്നു കേന്ദ്രമന്ത്രിയോടു നാട്ടുകാർ പരാതിപ്പെട്ടു. ഉടനെ മന്ത്രി ഫോണിൽ ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും നെറ്റ്‍വർക്ക് ഇല്ലായിരുന്നു. ഇതു ഗ്രാമത്തിലെ സ്ഥിരം പ്രശ്നമാണെന്നും മരക്കൊമ്പിൽ കയറിനിന്നാൽ കുറച്ചു റേഞ്ചു കിട്ടുമെന്നും ഗ്രാമീണർ പറഞ്ഞു.

നാട്ടുകാർതന്നെ ഏണി കൊണ്ടുവന്നു മരത്തിൽ ചാരിവച്ചു. മന്ത്രി അർജുൻ രാം മേഘ്‍‍വാൾ ഏണിയിൽ മുകളിലേക്കു കയറി. നെറ്റ്‍വർക്ക് വന്നപ്പോൾ ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടു. ഗ്രാമീണരുടെ പ്രശ്നങ്ങളിൽ ഉടൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. എല്ലാം ശരിയാക്കുമെന്നു ഉറപ്പുനൽകിയാണു മന്ത്രി മടങ്ങിയത്. മരത്തിൽക്കയറിയുള്ള മന്ത്രിയുടെ ഫോൺവിളി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments