Thursday, March 28, 2024
HomeInternationalഖത്തർ ഭീകരരെ സഹായിക്കുന്നുവെന്ന് സംശയം; സൌദി, യുഎഇ, ബഹ്റിന്‍, ഈജിപ്റ്റ് ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ചു

ഖത്തർ ഭീകരരെ സഹായിക്കുന്നുവെന്ന് സംശയം; സൌദി, യുഎഇ, ബഹ്റിന്‍, ഈജിപ്റ്റ് ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ചു

ഖത്തർ ഭീകരരെ സഹായിക്കുന്നുവെന്ന് സംശയം പ്രബലപ്പെട്ടതിനാൽ നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ശക്തമായ നടപടിയെടുത്തു. സൌദി, യുഎഇ, ബഹ്റിന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ചിരിക്കയാണ്. ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്നാണ് ഖത്തറിനെതിരെ   ആരോപണം.

സീപോര്‍ട് – എയര്‍പോര്‍ട്ട് ബന്ധങ്ങളും വിച്ഛേദിച്ചു. കരമാര്‍ഗമുള്ള അതിര്‍ത്തികളും അടച്ചുകഴിഞ്ഞിരിക്കയാണ്. യുഎ ഇയുടെ വിമാനകമ്പനിയായ എമിറേറ്റസ് ഖത്തര്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കി.

മുസ്ലീം ബ്രദള്‍ഹുഡ്, ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖ്വയ്ദ എന്നിവ അടക്കമുള്ള ഭീകര സംഘടനകള്‍ക്ക് പണവും മറ്റു സഹായങ്ങളും ഖത്തര്‍ ഭരണകൂടം നല്‍കുന്നുണ്ടെന്ന ചില വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അറബ് രാജ്യങ്ങള്‍ കടുത്ത നടപടി എടുത്തത്. അറബ്പ്രദേശത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.

ഭീകരവാദത്തില്‍നിന്ന് തങ്ങളുടെ രാഷ്ട്രങ്ങളെ സംരക്ഷിക്കാന്‍ ഇത്തരമൊരു കടുത്ത നടപടി അത്യാവശ്യമായി വന്നുവെന്ന് സൌദി അറിയിച്ചു. ഖത്തര്‍ പൌര്യന്‍മാര്‍ക്ക് രാജ്യം വിട്ടുപോകാന്‍ രണ്ടാഴ്ചത്തെ സമയപരിധി നാലുരാജ്യങ്ങളും അനുവദിച്ചിട്ടുണ്ട്.

യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഡബ്ളിയു എ എം(കഅഎ) ആണ് നയതന്ത്രബന്ധം വിച്ഛേദിച്ച വിവരം അറിയിച്ചത്. 48 മണിക്കുറിനുള്ളില്‍ ഖത്തര്‍ നയതന്ത്ര പ്രതിനിധികളോട് രാജ്യം വിട്ടുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments