കഞ്ചാവ് ചെടിയുമായി ആറു പേർ പൊലീസ് പിടിയിൽ

ganja

രണ്ടേ കാല്‍ കിലോ കഞ്ചാവും കഞ്ചാവ് ചെടിയുമായി ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സൗത്ത് പൊലീസാണ് വിവിധയിടങ്ങളില്‍ നിന്ന് ആളുകളെ പിടികൂടിയത്. ഒന്നേകാല്‍ കിലോ കഞ്ചാവുമായാണ് രണ്ട് യുവാക്കളെ ടൗണ്‍ സൗത്ത് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ സ്വദേശികളായ സൂരജ് (20), മുഹമ്മദ് അജ്മല്‍ (20) എന്നിവരെ വൈകിട്ട് നാലോടെ കെഎസ്‌ആര്‍ടിസി ബസ‌്സ്റ്റാന്‍ഡ‌് പരിസരത്തു നിന്ന് പിടികൂടിയത്. 90 ചെറുപൊതികളാക്കി വില്‍പ്പനയ്ക്ക് തയ്യാറാക്കിയ നിലയില്‍ പിടികൂടിയത്.കൊല്ലങ്കോട് നിന്നാണ് ഒരു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. രാവിലെ 10.30 ഗോവിന്ദാപുരം -മംഗലം സംസ്ഥാന പാതയില്‍ മുതലമട പോത്തംപാടത്ത് വാഹന പരിശോധനക്കിടെ തമിഴ്നാട് ട്രാന്‍സ്പോര്‍ട‌് ബസില്‍ യാത്രക്കാരായ യുവാക്കളില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സ്കൂള്‍ ബാഗില്‍ പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. പത്തനംതിട്ട സ്വദേശി ഷിബിന്‍ (22), കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശി റോബിന്‍ (20), എറണാകുളം തൃക്കാക്കര സ്വദേശി അജയ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ആളെയും പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണാടി തരവനാട്ടുകളം സ്വദേശി മണി(54)യാണ് അറസ്റ്റിലായത്. ഉച്ചക്ക് ഒന്നോടെ ഇയാളുടെ വീടിന്റെ പുറകുവശത്തെ പച്ചക്കറി കൃഷിക്കിടയിലാണ് അഞ്ച‌് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. നാല‌് മാസം വരെ പ്രായമുള്ള ചെടികളാണിവ. 20 സെന്റീമീറ്റര്‍ മുതല്‍ 40 സെന്റീമീറ്റര്‍ വലിപ്പമുള്ള അഞ്ച് കഞ്ചാവ് ചെടികളും അമ്ബതോളം വിത്തുകളുമാണ് പിടികൂടിയത്. ജില്ലാ മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡിന്റെ സഹായത്താല്‍ സൗത്ത് എസ്‌ഐ അന്‍ഷാദ്, സൗത്ത് എസ്‌ഐമാരായ വി എസ് മുരളീധരന്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ബാലകൃഷ്ണന്‍, നഞ്ചന്‍‌, കൃഷ്ണകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജീഷ് ചന്ദ്രന്‍, റഷീദ്, ജയമോഹന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ‌് ചെയ്തു.