സുനന്ദ പുഷ്‌‌‌കറിന്റെ ദുരൂഹ മരണം ; ശശി തരൂര്‍ വിചാരണ നേരിടണം

court

സുനന്ദ പുഷ്‌‌‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എം പി ശശി തരൂര്‍ വിചാരണ നേരിടണം. തരൂരിനോട് ഈ മാസം ഏഴിനു ഹാജരാകണമെന്നു കാണിച്ചു കോടതി സമന്‍സ് അയച്ചു. ജൂലൈ 7നാണ് കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടി വരിക. അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ കോടതിയാണ് വിധി അംഗീകരിച്ചത്. കുറ്റപത്രം തള്ളണമെന്ന തരൂരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കുറ്റപത്രത്തിന്റെ ഉള്ളടക്കം വിശദമായി പരിശോധിച്ചെന്ന് കോടതി വ്യക്തമാക്കി.