Saturday, April 20, 2024
HomeKeralaക്യാമറയ്ക്ക് മുഖപക്ഷമില്ല; ഗവര്‍ണർക്ക് വാഹനം വേഗത ലംഘിച്ചതിന് പിഴ

ക്യാമറയ്ക്ക് മുഖപക്ഷമില്ല; ഗവര്‍ണർക്ക് വാഹനം വേഗത ലംഘിച്ചതിന് പിഴ

ക്യാമറയ്ക്ക് മുഖപക്ഷമില്ല ഗവര്‍ണറെന്നോ സാധാരണക്കാരനെന്നോ! അമിത വേഗത്തില്‍ വാഹനത്തിൽ സഞ്ചരിച്ച ഗവര്‍ണർക്ക് എട്ടിന്റെ പണി കിട്ടി. സംഭവം നടന്നത് ഏപ്രില്‍ ഏഴിന് . വാഹനങ്ങളുടെ വേഗത പരിശോധിക്കാനായി ദേശീയ പാതയോരത്ത് സ്ഥാപിച്ചിരിക്കുന്ന ക്യാമറയിലാണ് ഗവര്‍ണര്‍ പി സദാശിവത്തിന്റെ ഔദ്യോഗിക വാഹനം വേഗത ലംഘിച്ചതിന് കുടുങ്ങിയത്. എന്നാല്‍ ഗവര്‍ണര്‍ ഒരുമടിയും കൂടാതെ പിഴയടച്ചു എന്നതാണ് സത്യം. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായാണ് വേഗതയ്ക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍ നിയമം ലംഘിക്കുന്നവരെക്കൊണ്ട് കൃത്യമായി പിഴയടപ്പിക്കുന്ന കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ശ്രദ്ധിക്കാറുണ്ട്. കവടിയാര്‍ വെള്ളയമ്ബലം ദേശീയപാതിയിലൂടെയാണ് അമിത വേഗതയില്‍ ഗവര്‍ണറുടെ മെഴ്‌സിഡസ് ബെന്‍സ് കുതിച്ചുപാഞ്ഞത്. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം വാഹനം നിയമാനസൃതമായ വേഗത ലംഘിച്ച സമയത്ത് ഗവര്‍ണര്‍ വാഹനത്തിലുണ്ടായിരുന്നില്ല എന്നുള്ളതാണ്. താന്‍ വാഹനത്തിലില്ലായിരുന്നുവെങ്കിലും നിയമം ലംഘിച്ച കുറ്റത്തിന് കൃത്യമായി പിഴയടയ്ക്കാന്‍ ഗവര്‍ണര്‍ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. വേഗത അടയാളപ്പെടുത്താനായി സ്ഥാപിച്ച ഹൈ റസല്യൂഷന്‍ സ്പീഡ് ഡിറ്റക്ഷന്‍ ക്യാമറയില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയാണ് രേഖപ്പെടുത്തിയത്. ഇത് അംഗീകരിക്കപ്പെട്ട വേഗതയിലും അധികമാണ്. ഇതേത്തുടര്‍ന്ന് അറിയിപ്പ് കിട്ടിയതോടെ ഗവര്‍ണര്‍ പിഴയടക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഉടന്‍തന്ന ജീവനക്കാരന്‍ മോട്ടോര്‍ വാഹനവകുപ്പില്‍ 400 രൂപ പിഴയടക്കുകയും ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments