രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോവിന്ദിനെ മുഖ്യമന്ത്രി സ്വീകരിച്ചു

ram nath kovind

മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായെത്തിയ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിനെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചു. വ്യോമസേനയുടെ വിമാനത്തിലാണ് രാഷ്‌ട്രപതി തിരുവനന്തപുരത്തേക്ക് എത്തിയത്. തൃശൂര്‍ സെന്‍റ് തോമസ് കോളജിന്‍റെ ശതാബ്ദി ആഘോഷങ്ങളും രാഷ്‌ട്രപതി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. കൂടാതെ തിങ്കളാഴ്ച രാവിലെ 11ന് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ പരിപാടിയും രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ് ഉദ്‌ഘാടനം ചെയ്യും. രാജ്ഭവനിലാണ് രാഷ്‌ട്രപതി ഇന്ന് തങ്ങുന്നത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2.45ന് കൊച്ചിയില്‍ നിന്നും രാഷ്‌ട്രപതി ഡല്‍ഹിയിലേക്ക് തിരിക്കും.