4 കോടി രൂപയുടെ മയക്കുമരുന്നുമായി അറസ്റ്റിൽ

drugs

അന്താരാഷ്ട്ര വിപണിയിൽ നാലു കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ടു പേർ രാജസ്ഥാനിൽ പിടിയിൽ. ബാർമർ ജില്ലയിലെ പച്ച്പദ്ര ഗ്രാമത്തിൽ രാജസ്ഥാൻ ഭീകര വിരുദ്ധസേനയും പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.

ബാർമറിൽ വിൽപ്പനയ്ക്കായി എത്തിച്ചതാണ് മയക്കുമരുന്നെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. അതേസമയം, പാക്കിസ്ഥാനിലെ മയക്കുമരുന്ന് കടത്തുകാരുമായി പ്രതികൾക്ക് ബന്ധമുണ്ടോ എന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്.