Tuesday, April 23, 2024
HomeInternationalഉപയോഗിച്ച അടിവസ്ത്രങ്ങള്‍ വിതരണം ചെയ്ത പ്രഥമവനിത....

ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ വിതരണം ചെയ്ത പ്രഥമവനിത….

സിംബാബ്‌വെയുടെ പ്രഥമ വനിത ഗ്രേസ് മുഗാബെ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ അവസാനമില്ലാതെ തുടരുകയാണ്. രണ്ട് മാസം മുമ്പ് ദക്ഷിണാഫ്രിക്കയില്‍ ചെന്ന് അവിടെയൊരു മോഡലിനെ തലയ്ക്കടിച്ച് പരുക്കേല്പ്പിച്ചതിനെത്തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ അവസാനിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു. അതിനിടെയാണ് ഗ്രേസിനെതിരെ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഗ്രേസ് മുഗാബെ സൗജന്യമായി വിതരണം ചെയ്ത വസ്ത്രങ്ങള്‍ ഉപയോഗശേഷം ഉപേക്ഷിച്ചവയാണെന്ന് റിപ്പോര്‍ട്ട് ചെയ്തതിനാണ് ന്യൂസ് ഡേ ദിനപത്രത്തിന്റെ ലേഖകന്‍ കെന്നത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഭരണകക്ഷിയായ സാനു പിഎഫ് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കായി നല്കിയവയില്‍ അടിവസ്ത്രങ്ങള്‍ ഉള്‍പ്പടെ ഉണ്ടായിരുന്നു. കെന്നത്തിനെ ആറ് മാസത്തേക്ക് തടവുശിക്ഷയ്ക്ക് വിധിക്കുകയും വന്‍തുക പിഴയായി ചുമത്തുകയും ചെയ്തിട്ടുണ്ട്.

ആരോപണവിധേയ പ്രഥമവനിതയായതുകൊണ്ടു മാത്രമാണ് തന്റെ കക്ഷി കുറ്റക്കാരനായതെന്ന് കെന്നത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. അധികാരദുര്‍വിനിയോഗമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രേസ് മുഗാബെയെ ജനങ്ങള്‍ എതിര്‍ക്കാതിരിക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമാണ്. എന്നാല്‍, താന്‍ കണ്ടെത്തിയ വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കാനാണ് കെന്നത്തിന്റെ തീരുമാനമെന്നും അഭിഭാഷകന്‍ അറിയിച്ചു.

കെന്നത്തിന്റെ അറസ്റ്റിനെതിരെ മനുഷ്യാവകാശ കമ്മീഷനടക്കം രംഗത്തുവന്നിട്ടുണ്ട്. സിംബാംബ്‌വെയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നടപടികള്‍ വര്‍ധിച്ചുവരുന്നതായും കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments