Friday, March 29, 2024
Homeപ്രാദേശികംപത്തനംതിട്ടയിലെ മൂന്ന് അണക്കെട്ടുകള്‍ തുറന്നു

പത്തനംതിട്ടയിലെ മൂന്ന് അണക്കെട്ടുകള്‍ തുറന്നു

കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പത്തനംതിട്ടയിലെ മൂന്ന് അണക്കെട്ടുകള്‍ തുറന്നു. കക്കി ആനത്തോട്, പമ്ബ, മൂഴിയാര്‍ അണക്കെട്ടുകളാണ് തുറന്നത്. അണക്കെട്ടുകള്‍ തുറന്ന സാഹചര്യത്തില്‍ പമ്ബ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദിയുടെ തീരങ്ങളില്‍ താമസിക്കുന്നവരും പമ്ബ ത്രിവേണിയില്‍ ജോലി ചെയ്യുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കക്കി ആനത്തോട് അണക്കെട്ടിന്റെ നാലു ഷട്ടറുകളും പമ്ബാ അണക്കെട്ടിന്റെ ആറു ഷട്ടറുകളുമാണ് തുറന്നത്. അണക്കെട്ടുകള്‍ തുറന്നതില്‍ ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും മുന്‍കരുതല്‍ എന്ന നിലയിലാണ് അണക്കെട്ടുകള്‍ തുറക്കുന്നതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. മൂഴിയാര്‍ അണക്കെട്ട് തുറക്കുന്നതു മൂലം മൂഴിയാര്‍, ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ കൂടി ഒഴുകുന്ന കക്കാട്ടാറിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments