ശബരിമല വിഷയത്തില്‍ റിവ്യു ഹര്‍ജി നല്‍കുമെന്ന് അയ്യപ്പസേവാ സമാജം

citinews

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുമെന്ന് ശബരിമല അയ്യപ്പസേവ സമാജം.സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും അയ്യപ്പസേവ സമാജം ആരോപിച്ചു.സ്ത്രീപ്രവേശന വിധിക്ക് എതിരെ പുനഃപരിശോധന ഹരര്‍ജി നല്‍കുമെന്ന് കോണ്‍ഗ്രസും ബിജെപിയും വ്യക്തമാക്കിയിരിക്കുന്നു. ശബരിമല തന്ത്രികുടുംബവും പന്തളം കൊട്ടാരവും റിന്യു ഹര്‍ജി നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.സുപ്രീംകോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കാത്ത സര്‍ക്കാര്‍ നിലപാടിന് എതിരെ കോണ്‍ഗ്രസും ബിജെപിയും സമരമുഖത്താണ്. ശബരിമലയെ വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു