നടന്‍ റിസബാവ വണ്ടിച്ചെക്ക് കേസില്‍ കുറ്റക്കാരനെന്ന് കോടതി

risbava

2015 ജനുവരിയിലാണ് സംഭവം. പ്രമുഖ നടന്‍ റിസബാവ സാദിഖില്‍ നിന്നും 11 ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. സാദിഖ് പല തവണ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും റിസബാബ പണം തിരികെ നല്‍കിയിരുന്നില്ല. എന്നാല്‍ 2015 ജനുവരിയില്‍ റിസബാവ 11 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയിരുന്നു.. എന്നാല്‍ ഈ ചെക്ക് മടങ്ങിയതോടെ സാദിഖ് കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ റിസബാവ കുറ്റക്കാരനാണെന്ന് എറണാകുളം എന്‍ ഐ(നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്)കോടതി കണ്ടെത്തുകയായിരുന്നു. റിസബാവ തന്റെ മകള്‍ക്ക് വേണ്ടി സാദിഖിന്റെ മകനുമായി വിവാഹം നിശ്ചയിച്ചിരുന്നു. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പണം കടം വാങ്ങിയത്.