യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; യുവരാജ സ്വാമി പോലീസ് പിടിയിൽ

swami madhura sex

യുവതിയെ ശാരീരികമായി പീഡിപ്പിച്ച കേസില്‍ സ്വാമി പോലീസ് പിടിയിൽ. ഉത്തര്‍പ്രദേശിലെ മഥുരയിലെ സ്വാമിമാരിൽ പ്രമുഖനായ യുവരാജ സ്വാമിയാണ് 45 വയസ്സുകാരിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലായത് . ഫരീദാബാദ് പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവതി പല പ്രാവശ്യം പൊലീസ് അധികാരികളുടെ മുന്നില്‍ തന്റെ പരാതിയുമായി ചെന്നിരുന്നു.എന്നാല്‍ വിഷയത്തില്‍ യുവതിക്ക് നിരന്തര അവഗണനയായിരുന്നു പൊലീസുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമം നടത്തി. തുടര്‍ന്നാണ് യുവരാജ് സ്വാമിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നിര്‍ബന്ധിതമായത്. മധുരയിലെ സെക്ടര്‍ 23 സഞ്ജയ് കോളനിയില്‍ തന്റെ സഹോദരങ്ങള്‍ക്കൊപ്പമാണ് യുവതി താമസിച്ചു വന്നിരുന്നത്. അവിടെ സ്ഥിരമായി സന്ദര്‍ശിക്കാറുള്ള സ്വാമിയെ മറ്റൊരു യുവതി വഴിയാണ് ഇര പരിചയപ്പെടുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം ബാബ യുവതിയെ തന്റെ മുറിയിലേക്ക് വിളിക്കുകയും മര്‍ദ്ദിച്ചതിന് ശേഷം മയക്കുമരുന്ന് നല്‍കി മയക്കി കിടത്തി ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. തന്നെ സ്വാമിക്ക് പരിചയപ്പെടുത്തിയ സ്ത്രീക്കും ഇതില്‍ പങ്കുണ്ടെന്നും യുവതി ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങളെ അറസ്റ്റിലായ സ്വാമി നിഷേധിച്ചു. ഇത് തനിക്കെതിരെ ശത്രുക്കളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സ്വാമിയുടെ വാദം.