Thursday, April 25, 2024
HomeInternationalഡാളസ്സില്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് നവംബര് 17ന്

ഡാളസ്സില്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് നവംബര് 17ന്

ഫ്രിസ്‌ക്കൊ: ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ നവംബര് 18ന് ശനിയാഴ്ച ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പി്ക്കുന്നു.

ഫിസ്‌ക്കൊ ഇന്റിപെന്റന്‍സ് പാര്‍ക്ക് വെയിലുള്ള കാര്യസിദ്ധി ഹനുമാന്‍ ക്ഷേത്രത്തില്‍ രാവിലെ 9.30 മുതല്‍ 16.30 വരെയാണ് ക്യാമ്പ്.Phone: (866)996-6767 Address: 12030 Independence Pkwy, Frisco, TX-75035

ഡാളസ്സിലെ വിവിധ അസ്സോസിയേഷനുകളും, ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്സും ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഒ.സി.ഐ.കാര്‍ഡ്, വിസ, റിണന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ക്യാമ്പില്‍ കൊണ്ടുവന്നാല്‍ ഉദ്യോഗസ്ഥന്മാര്‍ പരിശോധിച്ചതിനുശേഷം ഹൂസ്റ്റണ്‍ സി.കെ.ജി.എസ്സിന് അയച്ചുകൊടുക്കാവുന്നതാണ്. ഹൂസ്റ്റണ്‍ കോണ്‍സുലര്‍ ജനറല്‍ ഓഫ് ഇന്ത്യ ക്യാമ്പില്‍ പങ്കെടുക്കുന്നതിനാല്‍, സംശയങ്ങള്‍ ചോദിച്ചു പരിഹാരം കണ്ടെത്തുന്നതിനും അവസരം ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് Phone: (866)996-6767,713 626 2148
Early schedule Visit
http:dallashanuman.org/comunity/consularcamp

RELATED ARTICLES
- Advertisment -

Most Popular

Recent Comments