Friday, April 19, 2024
HomeObituaryപര്‍ക്കാലില്‍ ചെറിയാന്‍ പി. വര്‍ക്കി (81) നിര്യാതനായി

പര്‍ക്കാലില്‍ ചെറിയാന്‍ പി. വര്‍ക്കി (81) നിര്യാതനായി

ന്യൂയോര്‍ക്ക്: പര്‍ക്കാലില്‍ ചെറിയാന്‍ പി. വര്‍ക്കി (81) നിര്യാതനായി. ഡാലസിലെ മകളുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം .
ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ചെറിയാച്ചന്‍, ഓസോണ്‍ പാര്‍ക്ക് എപ്പിഫെനി മാര്‍ത്തോമാ ചര്‍ച്ചിലെ സജീവാംഗമായിരുന്നു. ദേവാലയത്തില്‍ വൈസ് പ്രസിഡന്റ്, ആത്മീയ ശുശ്രൂഷകന്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്ക് സ്‌നേഹസമ്പന്നനും, മാതൃകാപരമായ കുടുംബ ജീവിതത്തിലൂടെ പലവിധത്തിലും അനേകര്‍ക്ക് മാര്‍ഗ്ഗദര്‍ശിയായിരുന്നു.

പത്‌നി : പരേതയായ മറിയാമ്മ ചെറിയാന്‍ (ചിന്നമ്മ) തിരുവല്ല ചന്ദ്രവിരുത്തില്‍ കുടുംബാംഗമാണ്
മക്കള്‍ : സൂസന്‍ മാത്യു (മിനി) ഡാലസ്, ലിനി വര്‍ഗീസ് ഹൂസ്റ്റണ്‍, ഡോ. വര്‍ഗീസ് ചെറിയാന്‍ (ന്യൂയോര്‍ക്ക്).മരുമക്കള്‍ : റജി (മാത്യു ജോണ്‍), ഷിബി, ഡോ. ജൂലി ചെറിയാന്‍.

പൊതുദര്‍ശനം: നവംബര്‍ 6 ചൊവ്വ വൈകീട്ടു 5 മുതൽ 9 വരെ
സ്ഥലം :- പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സ്,
2175 ജെറിക്കോ ടേണ്‍ പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യൂയോര്‍ക്ക് 10040.

സംസ്കാര ശുശ്രൂഷ: നവംബര്‍ 7 ബുധനാഴ്ച രാവിലെ 8.45-നു
സ്ഥലം:- എപ്പിഫെനി മാര്‍ത്തോമാ ചര്‍ച്ചില്‍, ഓസോൺ പാർക്ക് ന്യൂയോർക്

തുടര്‍ന്ന് ഫാമിംഗ് ഡെയിലിലുള്ള പൈന്‍ലോണ്‍ സെമിത്തേരിയില്‍ സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : മാത്യു ജോണ്‍ : 469 877 9417, ഡോ. വര്‍ഗീസ് ചെറിയാന്‍ : 917 912 0421

RELATED ARTICLES
- Advertisment -

Most Popular

Recent Comments