Tuesday, April 16, 2024
HomeKeralaബി.ജെ.പി ആസൂത്രണം ചെയ്തതാണ് ശബരിമലയിലെ സമരമെന്ന് പി.എസ്. ശ്രീധരന്‍പിള്ള

ബി.ജെ.പി ആസൂത്രണം ചെയ്തതാണ് ശബരിമലയിലെ സമരമെന്ന് പി.എസ്. ശ്രീധരന്‍പിള്ള

ശബരിമലയിലെ സമരത്തിന്റെ പിന്നിൽ ബിജെപിയുടെ ചരടുവലിയെന്ന് പി എസ്.ശ്രീധരന്‍പിള്ള വെളിപ്പെടുത്തി. കോഴിക്കോട് യുവമോര്‍ച്ചാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ശബരിമല വിവാദത്തില്‍ ബിജെപിയെ തീര്‍ത്തും പ്രതിരോധത്തിലാക്കുന്നതാണ് ഇത്.

തുലാമാസ പൂജയ്ക്കിടെ സ്ത്രീകള്‍ സന്നിധാനത്തിന് അടുത്തെത്തിയപ്പോള്‍ തന്ത്രി തന്നെ വിളിച്ചിരുന്നതായും സ്ത്രീകള്‍ പ്രവേശിച്ചാല്‍ നട അടച്ചിടാനുള്ള നീക്കം താനുമായി ആലോചിച്ചാണെന്നും ശ്രീധരന്‍പിള്ള പ്രസംഗത്തില്‍ പറഞ്ഞിരുന്നു.നട അടക്കുന്നത് കോടതിയലക്ഷ്യമാകില്ലേ എന്ന് തന്ത്രി ചോദിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരിക്കലും ഒറ്റയ്ക്കാകില്ലെന്നും പതിനായിരങ്ങള്‍ ഒപ്പമുണ്ടാകുമെന്നും ഉറപ്പുനല്‍കി. ഇനി അവശേഷിക്കുക നമ്മളും എതിരാളിയായ ഭരണപക്ഷ പാര്‍ട്ടിയും മാത്രമായിരിക്കും

ശബരിമല പ്രശ്നം നമുക്കൊരു സുവര്‍ണാവസരമാണ്. നമ്മള്‍ ഒരു അജണ്ട മുന്നോട്ടുവെച്ചു. ആ അജണ്ടയ്ക്ക് പിന്നില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞുവെന്നും ശ്രീധരന്‍പിള്ള പ്രസംഗത്തില്‍ തുറന്നു പറയുന്നു. ശബരിമലയിലെ സമരം ബി.ജെ.പിയാണ് ആസൂത്രണം ചെയ്തത്. നമ്മുടെ ജനറല്‍ സെക്രട്ടറിമാര്‍ അത് വിജയകരമായി നടപ്പിലാക്കി. ഐ.ജി. ശ്രീജിത്ത് രണ്ട് സ്ത്രീകളുമായി ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകരാണ് തടഞ്ഞത്- ശ്രീധരന്‍പിള്ള യോഗത്തില്‍ പറഞ്ഞു.

ഇത് സംബന്ധിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ ശ്രീധരന്‍ പിള്ള മാധ്യമ പ്രവര്‍ത്തകരോട് പ്രകോപിതനായിട്ടായിരുന്നു പ്രതികരിച്ചത്.സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ കേസ് നിലനില്‍ക്കുന്ന ഒരു കാര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് പറഞ്ഞ് ഒടുവില്‍ ശ്രീധരന്‍ പിള്ള തടി തപ്പി. കേസ് സുപ്രീം കോടതിയുടെ മുന്നില്‍ എത്തുമ്പോള്‍ ഇത് നിര്‍ണായകമായ ഒരു തെളിവും ആകും. ശബരിമല തന്ത്രി കണ്ഠരര് മോഹനരരും ഇതില്‍ കുടുങ്ങാന്‍ സാധ്യതകള്‍ ഏറെയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments