Thursday, April 18, 2024
HomeNationalരാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘനത്തിന് രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡു നോട്ടീസയച്ചു

രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘനത്തിന് രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡു നോട്ടീസയച്ചു

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘനത്തിന് നടപടി ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡു നോട്ടീസയച്ചു. രാഹുൽ ലോക്സഭാംഗമായതിനാൽ സ്പീക്കർ സുമിത്ര മഹാജനോടാണ് നടപടിയെടുക്കാൻ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടതെന്ന് രാജ്യസഭാ ടി.വി റിപ്പോർട്ടു ചെയ്തു. ഒരാഴ്ച മുമ്പ് ബി.ജെ.പി നേതാവ് ഭൂപേന്ദ്ര യാദവാണ് രാജ്യസഭയിൽ കോൺഗ്രസ് അധ്യക്ഷനെതിരെ അവകാശലംഘനം ഉന്നയിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിക്കെതിരെ അപമാനകരമായ വാക്കുകൾ ഉപയോഗിച്ചെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. ജെയ്റ്റ്ലിയുടെ പേര് ‘Jaitlie’ എന്നാക്കി മാറ്റാൻ കോൺഗ്രസ് പ്രസിഡൻറ് ശ്രമിച്ചെന്നും ഇത് അദ്ദേഹത്തിനെ അപമാനിക്കുന്നതാണെന്നും ബി.ജെ.പി വ്യക്തമാക്കിയിരുന്നു. രാഹുലിൻെറത് നല്ല നടപടിയല്ലെന്ന് വെങ്കയ്യ കുറ്റപ്പെടുത്തി.  ഡിസംബർ 27ന് കോൺഗ്രസ് പ്രസിഡന്റ് നടത്തിയ ട്വീറ്റാണ് ബി.ജെ.പി വിവാദമാക്കിയത്. പ്രിയ ജെയ്റ്റ്ലി. നമ്മുടെ പ്രധാനമന്ത്രി  പറയുന്നതല്ല അദ്ദേഹം ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ഉദ്ദേശിക്കുന്നതല്ല പറയുന്നതെന്നും ഇന്ത്യയെ ഓർമ്മിപ്പിച്ചതിന് നന്ദി- എന്നായിരുന്നു രാഹുലിൻെറ ട്വീറ്റ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments