Saturday, April 20, 2024
HomeNationalവി​വാ​ഹി​ത​രാ​കാ​തെ പ്രാ​യ​പൂ​ർ​ത്തി​യാ​യ ര​ണ്ടു പേർക്ക് ഒ​ന്നി​ച്ചു​ ജീ​വി​ക്കാം - സു​പ്രീം കോ​ട​തി

വി​വാ​ഹി​ത​രാ​കാ​തെ പ്രാ​യ​പൂ​ർ​ത്തി​യാ​യ ര​ണ്ടു പേർക്ക് ഒ​ന്നി​ച്ചു​ ജീ​വി​ക്കാം – സു​പ്രീം കോ​ട​തി

പ്രാ​യ​പൂ​ർ​ത്തി​യാ​യ ര​ണ്ടു വ്യ​ക്തി​ക​ൾ​ക്ക് ഒ​ന്നി​ച്ചു​ജീ​വി​ക്കു​ന്ന​തി​നു നി​യ​മ​ത​ട​സ​ങ്ങ​ളി​ല്ലെ​ന്നു സു​പ്രീം കോ​ട​തി. മ​ല​യാ​ളി​ക​ളാ​യ തു​ഷാ​ര​യു​ടേ​യും ന​ന്ദ​കു​മാ​റി​ന്‍റെ​യും വി​വാ​ഹം റ​ദ്ദാ​ക്കി , തു​ഷാ​ര​യെ മാ​താ​പി​താ​ക്ക​ളൊ​ടൊ​പ്പം വി​ട്ട ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ത​ള്ളി​ക്കൊ​ണ്ടാ​ണ് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്. ഒ​ന്നി​ച്ചു​ജീ​വി​ക്കു​ന്പോ​ൾ പു​രു​ഷ​ന് 21 വ​യ​സാ​യി​ല്ലെ​ങ്കി​ലും പ്ര​ശ്ന​മി​ല്ലെ​ന്നു സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി. ന​ന്ദ​കു​മാ​റി​ന് 21 വ​യ​സാ​യി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ ന​ന്ദ​കു​മാ​റി​ന്‍റെ​യും തു​ഷാ​ര​യു​ടെ​യും വി​വാ​ഹം കേ​ര​ള ഹൈ​ക്കോ​ട​തി റ​ദ്ദു ചെ​യ്തി​രു​ന്നു. ന​ന്ദ​കു​മാ​ർ തു​ഷാ​ര​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​വാ​ഹം ചെ​യ്തെ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. തു​ഷാ​ര​യെ ഹൈ​ക്കോ​ട​തി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം അ​യ​യ്ക്കു​ക​യും ചെ​യ്തു. ഇ​ത് ത​ള്ളി​യാ​ണ് ഇ​പ്പോ​ൾ സു​പ്രീം കോ​ട​തി നി​ർ​ണാ​യ​ക വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. നി​യ​മ​പ​ര​മാ​യി വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ​പോ​ലും വി​വാ​ഹി​ത​രാ​കാ​തെ ഇ​വ​ർ​ക്ക് ഒ​രു​മി​ച്ചു ജീ​വി​ക്കാ​നാ​കു​മെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ എ.​കെ.​സി​ക്രി​യും അ​ശോ​ക് ഭൂ​ഷ​ണും ഉ​ൾ​പ്പെ​ട്ട സു​പ്രീം കോ​ട​തി ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. 20 വ​യ​സു​ള്ള തു​ഷാ​ര​യ്ക്ക് ഇ​ഷ്ട​മു​ള്ള​യാ​ൾ​ക്കൊ​പ്പം ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും സു​പ്രീം കോ​ട​തി വി​ധി​ച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​യ വ്യ​ക്തി​ക​ൾ​ക്ക് ഇ​ത്ത​രം തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും കോ​ട​തി​ക​ൾ​ക്ക് ഇ​വ​രു​ടെ പി​താ​വ് ച​മ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും ഹാ​ദി​യ കേ​സി​ലെ വി​ധി ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments