കാവ്യ മാധവൻ അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് വാർത്ത

dileep kavya

കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി ദിലീപും കാവ്യാ മാധവനും. മീനാക്ഷിക്ക് കൂട്ടായി കുടുംബത്തിലേക്ക് പുതിയൊരാള്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍. കാവ്യാ മാധവന്റെ കുടുംബ സുഹൃത്തുക്കള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹശേഷം ഫിലിം ഫീല്‍ഡില്‍ നിന്നും കാവ്യാ മാധവന്‍ പൂര്‍ണ്ണമായും വിട്ടുനിന്നിരുന്നു. ‘അതെ, കാവ്യ അമ്മയാകാന്‍ ഒരുങ്ങുന്നു. കാവ്യയും ദിലീപും വളരെ സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് രണ്ടുപേരുടേയും കുടുംബാംഗങ്ങള്‍’- കാവ്യാ മാധവന്റെ കുടുംബ സുഹൃത്ത് വ്യക്തമാക്കി. 2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്.