മരണശേഷം എന്ത് ? തെളിവുമായി ശാസ്ത്രജന്മാർ

after death

മരണത്തിനുശേഷം എന്താണ് സംഭവിക്കുന്നതെന്ന സമസ്യക്ക് ഉത്തരവുമായി ശാസ്ത്രജന്മാർ. മരണശേഷം എന്ത് എന്നത് എപ്പോഴും ചൂടേറിയ ഒരു ചർച്ചാ വിഷയമാണ്. അതിന് ചില ഉത്തരവുമായി എത്തിയിരിക്കുകയാണ് അമേരിക്കൻ ഹാർട് അസോസിയേഷൻ ഗവേഷക സംഘം. നമ്മുടെ തലച്ചോർ അപ്പോഴൊക്കെ ഉണർന്നിരിക്കുമോ?

ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചാലും കുറെ നേരം തലച്ചോർ ഉണർന്നിരിക്കും. അപ്പോൾ എന്തു നടക്കുവെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഹൃദയാഘാതം സംഭവിച്ച് പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്ന ചിലരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.

ഹൃദയം നിലച്ചെങ്കിലും തലച്ചോർ പ്രവർത്തനക്ഷമമായിരുന്നു. ഡോക്ടറും നഴ്സുമെല്ലാം പരിചരിച്ചത് ഇവർക്ക് ഓർത്തെടുക്കാനായി. അവിടെ നടന്ന സംഭാഷണവും അവർ പങ്കുവച്ചു. ഇതെല്ലാം കേട്ട് ഡോക്ടർമാർ വരെ ‍ഞെട്ടിത്തരിച്ചു .

ഇതിലൂടെ ഒരു കാര്യം ഉറപ്പിച്ചിരിക്കുകയാണ്. മരിച്ചാലും കുറേ നേരത്തേക്ക് നാം എല്ലാം അറിയും. മരണം എങ്ങനെയെന്നത് നമുക്ക് അനുഭവിക്കാനാകും. ഹൃദയം പ്രവർത്തനം അവസാനിപ്പിച്ചാലും കുറച്ചു നേരത്തേക്കു കൂടി തലച്ചോറിന് പ്രവർത്തിക്കാനാവശ്യമായ ഓക്സിജൻ ലഭിക്കും. ഇത് പൂർണ്ണമായി ഇല്ലാതാകുന്നതോടെ മാത്രമാണ് തലച്ചോർ മരിക്കുക. അതുവരെ നമുക്ക് കാര്യങ്ങൾ അറിയാനാകുമെന്നും ഗവേഷക സംഘത്തിലെ ഡോക്ടർ സാം പർണിയ വിശദീകരിക്കുന്നു