ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന് സ്വീകരണം

ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാനായി ചുമതലയേറ്റ പി. പ്രസാദിന് റവന്യൂ-ഭവന വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ സാന്നിദ്ധ്യത്തില്‍ ബോര്‍ഡ് ആസ്ഥാനത്ത് സ്വീകരണം നല്‍കി. പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ കാഴ്ചവെച്ച ബോര്‍ഡിനെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുമെന്നും പഴയ പ്രതാപം വീണ്ടെടുക്കുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഭവന നിര്‍മ്മാണ ബോര്‍ഡ് സെക്രട്ടറി കെ.എന്‍ സതീഷ് അധ്യക്ഷത വഹിച്ചു. ഭവന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, ബോര്‍ഡ് ടെക്‌നിക്കല്‍ മെമ്പര്‍ ആര്‍.കെ. രവീന്ദ്രനാഥ്, നിയമ വകുപ്പ് അഡീഷണല്‍ സെക്രട്ടറി റ്റി. വിജയകുമാര്‍, ചീഫ് എഞ്ചിനീയര്‍ രാജീവ് കരിയില്‍, വിവിധ സംഘടനാ ജനറല്‍ സെക്രട്ടറിമാരായ എസ്. ശശിധരന്‍ പിളള, പി.എസ്. മനോജ്, കെ.എന്‍. രാമചന്ദ്രന്‍, എസ്.ആര്‍. അനില്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എസ്.ഗോപകുമാര്‍ എന്നിവര്‍ സംബന്ധിച്ചു